കല്ലടിക്കോട്: കരിമ്പ ഗവ. ഹൈസ്കൂളിലെ 1987ലെ പത്താം ക്ലാസ് വിദ്യാർഥികൾ ഒത്തുചേർന്നു. 35 വർഷത്തിന് ശേഷം നടന്ന ഒത്തുചേരൽ മുൻ അധ്യാപിക ലക്ഷ്മിഭായി ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണൻ വിദ്യാലയ ഓർമകൾ പങ്കുവെച്ചു. കമലം ടീച്ചർ, രാജേന്ദ്രൻ മാസ്റ്റർ, സിസിലി ജോർജ്, സ്യമന്തകം ടീച്ചർ തുടങ്ങിയവരെ ആദരിച്ചു.
അമ്പിളി, ഗീത എന്നിവർ പ്രാർഥന ഗാനം ആലപിച്ചു. സുനിൽ കുമാർ, ഷാഹുൽ ഹമീദ്, കെ. കൃഷ്ണകുമാർ, ഷണ്മുഖൻ, അലി അഷ്റഫ്, അനുരാധ, അബ്ദുൽ നജീബ്, സിസ്റ്റർ ജെയ്സി, മുസ്തഫ എന്നിവർ സംസാരിച്ചു.
പ്രയാസമനുഭവിക്കുന്ന സഹപാഠികൾക്ക് കൈത്താങ്ങാകാൻ ജീവകാരുണ്യ പദ്ധതിക്ക് സംഗമം രൂപംനൽകി. ബാച്ച് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.