കല്ലടിക്കോട്: കരിമ്പ-കോങ്ങാട് സമഗ്ര കുടിവെള്ള പദ്ധതി പ്രവർത്തനം ത്വരിതപ്പെടുത്താൻ കലക്ടറുടെ ചേംബറിൽ സ്പെഷൽ സിറ്റിങ് നടത്തുമെന്ന് അഡ്വ.കെ. ശാന്തകുമാരി എം.എൽ.എ. പദ്ധതിയുടെ കമ്മീഷനിങ് പ്രതിസന്ധിയെപ്പറ്റി ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്ത സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അവർ. ദേശീയപാതക്കരികിൽ പാതക്ക് കാര്യമായ കേടില്ലാത്ത വിധം പൈപ്പ് ലൈൻ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. നാട്ടുകൽ-താണാവ് ദേശീയപാത നവീകരിച്ച ശേഷം യു.എൽ.സി.സി പാതയുടെ കൈമാറ്റം വൈകിയതു പദ്ധതി പ്രവർത്തനങ്ങൾ വൈകിച്ചു.
കൂടാതെ കരിമ്പ, കോങ്ങാട് പ്രദേശങ്ങളിലെ ജലസംഭരണി നിർമാണവും പൂർത്തിയാകാനുണ്ട്. വനം വകുപ്പിന്റെ അനുമതി വൈകിയതാണ് കോട്ടപ്പടിയിലെ വാട്ടർ ടാങ്ക് നിർമാണം വൈകാനിടയായത്.
കരിമ്പയിലെ ജലസംഭരണി നിർമാണം ഏറ്റെടുത്ത കരാറുകാർ പിന്മാറി. പുതിയ കരാറുകാരെ ഏൽപിക്കുന്നതിന് ടെൻഡർ ബുധനാഴ്ച തുറക്കും. പുതിയ കണക്ഷൻ നൽകാൻ തച്ചമ്പാറ, കോങ്ങാട് എന്നിവിടങ്ങളിൽ വാട്ടർ ടാങ്ക് നിർമാണം പുരോഗമിക്കുന്നു. തടസ്സങ്ങൾ നീക്കി എത്രയും പെട്ടെന്ന് പദ്ധതി നാടിന് സമർപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. നിലവിൽ കരിമ്പ മേഖലയിൽ ജലവിതരണത്തിന് വലിയ പൈപ്പ് സ്ഥാപിച്ചിരുന്നു. കൂടാതെ ജലവിതരണ ട്രയൽ വിജയകരമായി പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.