കല്ലടിക്കോട്: ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ മകളുടെയും ഭാര്യയുടെയും തുടർ ചികിത്സക്ക് പണമില്ലാതെ ഗൃഹനാഥനും കുടുംബവും ദുരിതത്തിൽ. കല്ലടിക്കോട് വാളക്കോട്ടിൽ വി.എം. യാസർ അറഫാത്തും കുടുംബവുമാണ് സുമനസ്സുകളുടെ സഹായം തേടുന്നത്. കല്ലടിക്കോട് എ.യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയായ മാജിത (11) സെപ്റ്റംബർ ഒന്നിന് കല്ലടിക്കോട് ടി.ബിയിലുണ്ടായ വാഹനാപകടത്തില്‍ തലയ്ക്കു സാരമായ പരിക്കേറ്റ് പെരിന്തൽമണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയിലാണ്. മാജിതയുടെ മാതാവ് ഷഹ്നാസും പരിക്കേറ്റ് ഇതേ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. കൂലിപ്പണി ചെയ്ത് കുടുംബം പുലർത്തുന്ന ഗൃഹനാഥൻ യാസർ അറഫാത്ത് ഗുരുതരാവസ്ഥയിൽ കഴിയുന്ന മകളുടെ തുടർ ചികിത്സയ്ക്ക് വഴി കാണാതെ ബുദ്ധിമുട്ടുകയാണ്.
സാമ്പത്തിക ശേഷിയില്ലാത്ത കുടുംബം വാടകവീട്ടിലാണ് താമസം. ചികിത്സക്ക് പണം കണ്ടെത്താൻ ചികിത്സ സഹായ സമിതി പ്രവർത്തനം തുടങ്ങി. ഫെഡറൽ ബാങ്ക് കല്ലടിക്കോട് ശാഖയിൽ അക്കൗണ്ട് ഉണ്ട്. അക്കൗണ്ട് നമ്പർ: 10890100186156 ഐ.എഫ്.എസ്.സി കോഡ്: FDRL 0001089. ഫെഡറൽ ബാങ്ക്, കല്ലടിക്കോട്. ഗൂഗിൾ പേ: ഫോൺ: 8157803726.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.