കല്ലടിക്കോട്: ദേശീയപാതയിലെ ചൂരിയോട് പാലം വീതി കൂട്ടി നവീകരിക്കുന്നതിന് മുന്നോടിയായി പ്രാരംഭ പ്രവൃത്തി തുടങ്ങി. ചുരിയോട് പുഴക്ക് കുറുകെയുള്ള പാലത്തിെൻറ വീതി കൂടുന്നതോടൊപ്പം നിലവിലുള്ള പോരായ്മകൾ പരിഹരിക്കാനാവും.
പൊതുവേ വാഹനത്തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്കും രാത്രി കാലങ്ങളിൽ അപകടങ്ങളും പതിവായ പാലമാണിത്. പാലത്തിെൻറ ഇടത് വശത്ത് വലിയ തൂണുകൾ സ്ഥാപിക്കുന്നതിന് പാർശ്വഭിത്തിയായ മൺതിട്ട ഇടിച്ച് താഴ്ത്തി പശ്ചാത്തല സൗകര്യമൊരുക്കി.
മണ്ണാർക്കാട് പാതയിൽ ഒരു ഭാഗത്ത് പാലത്തിനോട് ചേർന്ന് നിലവിലെ പാലത്തിെൻറ നിരത്ത് ക്രമീകരിച്ച് പഴയപാലത്തോട് ചേർത്താണ് പുതിയ പാലം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.