കല്ലടിക്കോട്: പ്രദേശത്തെ മൂന്ന് സുപ്രധാന പദ്ധതികൾ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടാത്തതിനാൽ നീളുന്നു. മീൻവല്ലം വിനോദസഞ്ചാര പ്രദേശത്തെ തൂക്കുപാലം, ആറ്റില വിനോദസഞ്ചാര പ്രദേശത്തേക്കുള്ള റോഡ്, മീൻവല്ലം ജലപാത പ്രദേശത്തിന് തൊട്ടടുത്തുള്ള ജലവൈദ്യുത പദ്ധതി എന്നിവക്കുള്ള സംസ്ഥാന സർക്കാരിന്റെ അപേക്ഷയാണ് കേന്ദ്രത്തിന്റെ ചുവപ്പുനാടയിൽ കുരുങ്ങി കിടക്കുന്നത്.
പദ്ധതികളെ കുറിച്ച് പരിശോധിക്കാൻ പന്ത്രണ്ടിലധികം തവണ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായില്ല.
പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെ വർഷങ്ങൾക്കു മുമ്പ് ആരംഭിച്ച മീൻവല്ലം ജലവൈദ്യുത പദ്ധതി പ്രദേശത്തേക്ക് മഴക്കാലത്ത് എത്തണമെങ്കിൽ തുപ്പനാട് പുഴ നീന്തി കടക്കണം. നീന്തി കടക്കുന്നതിനിടെ പലരും പുഴയിലെ ഒഴുക്കിൽപ്പെട്ട് മരിച്ചിട്ടുണ്ട്. ഈ ഭാഗത്ത് കാൽ നൂറ്റാണ്ടായി നാട്ടുകാർ നിർമിച്ച താൽക്കാലിക നടപ്പാലമാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.