കല്ലടിക്കോട്: കരിമ്പ, കാരാകുർശ്ശി ഗ്രാമപഞ്ചായത്തുകളിൽ ജനവാസ മേഖലയിൽ പന്നിശല്യം രൂക്ഷമായി. കഴിഞ്ഞദിവസം കാരാകുർശ്ശി ഗ്രാമപഞ്ചായത്തിലെ കരുവാൻപടിയിൽ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോക്ക് മുന്നിൽ പന്നി ചാടി നിയന്ത്രണംവിട്ട് വാഹനം മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റിരുന്നു. കാരാകുർശ്ശി ആനവരമ്പ് ഗണപതിയിൽ വിനോദ് കുമാറിനാണ് (50) പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റ ഇയാൾ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആഴ്ചകൾക്ക് മുമ്പ് കല്ലടിക്കോട് കനാൽവരമ്പിലും ഓട്ടോക്ക് മുന്നിൽ പന്നി ചാടിയിരുന്നു.
കരിമ്പ പഞ്ചായത്തിലെ നാലിലധികം കർഷകരുടെ വാഴകളും കുത്തിമറിച്ചിട്ട് നശിപ്പിച്ചിരുന്നു. പാലളം, ഇടക്കുർശി, മുട്ടിക്കൽക്കണ്ടം, കാരാകുർശ്ശി, കരുവാൻപടി എന്നിവിടങ്ങളിലാണ് കാട്ടുപന്നി ശല്യം രൂക്ഷമായത്. കഴിഞ്ഞ ദിവസം സ്കൂളിൽ പോകുന്ന വഴിയിൽ അഞ്ച് വയസുകാരനെയും കുത്തി വീഴ്ത്തി പരിക്കേൽപ്പിച്ചിരുന്നു. ഉൾനാടൻ ഗ്രാമീണ മേഖലയിൽ പന്നിശല്യത്തിന് അറുതി വരുത്തണമെന്ന് തദ്ദേശവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.