കല്ലടിക്കോട്: തുപ്പനാട് പുഴയിൽ അമ്പലപ്പാറ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അംബേദ്ക്കർ കോളനിയിലെ ചാമിയുടെ മകൻ സുബ്രഹ്മണ്യനെ (48) മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ട് സുഹൃത്തിനൊപ്പം ഓട്ടോയിൽ മീൻവല്ലം വെള്ളച്ചാട്ടം സന്ദർശിക്കാൻ വന്നതായിരുന്നു. പുഴക്കരയിൽ സുഹൃത്തും ഇയാളും മദ്യപിച്ചു. തുടർന്ന് അറിയാതെ ഉറങ്ങിപോയിരുന്നു. സുഹൃത്ത് ഓട്ടോ എടുത്ത് നാട്ടിലേക്ക് മടങ്ങിയെങ്കിലും സുബ്രഹ്മണ്യനെ കണ്ടില്ല. തുടർന്ന് ഞായറാഴ്ച സന്ധ്യക്ക് ഒറ്റപ്പാലം പൊലീസിൽ പരാതി നൽകി.ഞായറാഴ്ച രാത്രി 9.30ഓടെ മൂന്നേക്കറിലെ തുപ്പനാട് പുഴക്കടവിൽ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. ഒറ്റപ്പാലം പൊലീസ് കൈമാറിയ ഫോട്ടോ ആളെ തിരിച്ചറിയാൻ സഹായകമായി. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി ഞായറാഴ്ച പുലർച്ചയോടെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലെത്തിച്ചു. മൃതദേഹത്തിൽ സംശയിക്കത്തക്ക അടയാളങ്ങൾ ഉണ്ടായിരുന്നില്ല. വരമ്പിൽനിന്ന് പുഴയിൽ വീണ് മുങ്ങിമരിച്ചതെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.