കല്ലടിക്കോട്: കോവിഡ് വ്യാപനം കൂടുകയും ആശുപത്രികളിൽ രോഗികൾ നിറയുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ സ്വകാര്യ ബസുകൾ ആശുപത്രിയാക്കി. പള്ളിക്കുറുപ്പ് ശബരി ഹയർ സെക്കൻഡറി സ്കൂളിെൻറയും രാജപ്രഭ മോട്ടോഴ്സിെൻറയും നാല് ബസുകളാണ് സീറ്റുകളെല്ലാം അഴിച്ചുമാറ്റി ആശുപത്രിയുടെ വാർഡുകളാക്കി മാറ്റിയത്. കേരളത്തിൽ ആദ്യമായാണ് ആശുപത്രികളിലെ പരിമിതി മറികടക്കാനും കോവിഡ് രോഗികൾക്ക് തക്ക സമയത്ത് ചികിത്സ ഉറപ്പാക്കാനും ഈ തരത്തിലുള്ള സൗകര്യമൊരുക്കുന്നത്. പാലക്കാട് നഗരത്തിലെ വർക്ക്ഷോപ്പിൽനിന്ന് സീറ്റുകളെല്ലാം അഴിച്ചുമാറ്റി. ഇതിനായി ബെഡുകളും ഒരുക്കി.
ഓക്സിജൻ ലഭിക്കുന്ന ചെറിയ ആശുപത്രികളാണ് ബസിനകത്ത് സജ്ജീകരിക്കുന്നത്. ഓക്സിജൻ സിലിണ്ടർ ഘടപ്പിക്കുന്ന രീതിയിൽ കിടക്കകൾ സജ്ജമാക്കിയ നാല് ബസുകളാണ് പാലക്കാട്ടുനിന്ന് കൊച്ചി കടവന്ത്രയിലെ ഇന്ദിരാ ഗാന്ധി ആശ്രുപത്രിയിൽ എത്തിക്കുക. ഇവിടെ െവച്ച് ഓക്സിജൻ സിലണ്ടർ ഘടിപ്പിക്കും.
രാജപ്രഭയുടെ സർവിസ് ബസുകളും ഇത്തരത്തിൽ രൂപമാറ്റം വരുത്തി കോവിഡ് പ്രതിരോധത്തിനായി വിട്ടുനൽകും. അവശനിലയിൽ എത്തുന്ന രോഗികളെ ആശുപത്രി മുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന ബസുകളിൽ എത്തിച്ച് ഓക്സിജൻ നൽകും. ഇവരെ പിന്നീട് കിടക്ക കിട്ടുന്ന മുറക്ക് ആശുപത്രിയിലേക്ക് മാറ്റാനും ഇത് ഉപകാരപ്പെടും. അതിജീവനത്തിെൻറ പുതുപരീക്ഷണം സേവന വീഥിയിൽ മറ്റുള്ളവർക്ക് കൂടി മാതൃകയാവുകയാണ്. ശബരി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശശികുമാറിെൻറ മനസ്സിലുദിച്ച ആശയം പ്രാവർത്തികമാക്കുന്നതിൽ സ്കൂളിെൻറ പൂർണ പിന്തുണയുണ്ട്. രാജപ്രഭ ബസുടമ രാജനും ഈ രീതി പിന്തുടരുന്നു. ഇരുവർക്കും കോവിഡ് ബാധിതരെ സഹായിക്കുന്നതിന് തങ്ങൾക്കാവുന്നത് ചെയ്യാനായ ചാരിതാർഥ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.