കല്ലടിക്കോട്: സത്രംകാവ് പാലത്തിെൻറ പാർശ്വഭിത്തി അറ്റകുറ്റപ്പണി നടത്തി നവീകരിക്കുന്ന പ്രവൃത്തി ഇനിയും ആരംഭിച്ചില്ല. പാലത്തിലൂടെ വാഹനങ്ങളുടെ യാത്ര പേടി സ്വപ്നമാവുന്നു. ഒന്നര മാസം മുമ്പാണ് കല്ലടിക്കോട്-ശ്രീകൃഷ്ണപുരം റോഡിലെ തുപ്പനാട് പുഴയുടെ കുറുകെയുള്ള സത്രംകാവ് പാലത്തിെൻറ അരിക് ഭിത്തി ഇടിഞ്ഞ് കുഴി രൂപപ്പെട്ടത്. മണ്ണിടിഞ്ഞ ഭാഗത്ത് നികത്തി താത്ക്കാലികമായി ഗതാഗത സൗകര്യമൊരുക്കുകയായിരുന്നു.
പാലത്തിെൻറ ഒരു ഭാഗം തകർന്നതിനാൽ ബസുകൾ അടക്കമുള്ള ചെറുതും വലുതുമായ വാഹനങ്ങൾ വളരെ ഭീതിയോടെയാണ് ഈ വഴി സഞ്ചരിക്കുന്നത്. സത്രംകാവ് പാലത്തിെൻറ തകർന്ന ഭാഗം കെ. ശാന്തകുമാരി എം.എൽ.എ.യും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചിരുന്നു.
പാലത്തിൽ സുരക്ഷിത യാത്ര ഒരുക്കാൻ അറ്റകുറ്റപ്പണി നടത്തുമെന്നും കൈവരികൾ നിർമിക്കുമെന്നും ഉറപ്പ് നൽകിയിരുന്നു. അറ്റകുറ്റപ്പണിക്കായി ദർഘാസ് നടപടികൾ കഴിഞ്ഞെങ്കിലും പണി ആരംഭിച്ചതുമില്ല. പാലം അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് കോണിക്കഴി പൗരസമിതി ആവശ്യപ്പെട്ടു. കൺവീനർ അബ്ദുൽ ഖനി, അംഗങ്ങളായ റഷീദ്, വീരാൻ, ചന്ദ്രമോഹനൻ, ജാഫർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.