കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് പാതക്ക് വീടും സ്ഥലവും വിട്ടുകൊടുത്തവർക്ക് ആഗസ്റ്റിൽ നഷ്ടപരിഹാരം നൽകുമെന്ന് ദേശീയപാത സ്ഥലം ഏറ്റെടുപ്പ് വിഭാഗം. വ്യക്തിഗത നഷ്ടപരിഹാരം നിർണയിച്ച വില്ലേജുകളിലെ വീടുകളുടെയും സ്ഥലങ്ങളുടെയും ഉടമകൾക്ക് ദേശീയപാത അതോറിറ്റി അനുമതി ലഭിക്കുന്ന മുറക്ക് ഘട്ടംഘട്ടമായി നഷ്ടപരിഹാരം വിതരണം ആരംഭിക്കും.
ജില്ലയിൽ മരുതറോഡ്, കരിമ്പ എന്നി വില്ലേജുകളിലെ ഗുണഭോക്താക്കളുടെ വിവരം സ്ഥലമെടുപ്പ് വിഭാഗം ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറി. ആദ്യഘട്ട പട്ടികയിലുള്ളവർക്ക് മൂന്നാഴ്ചക്കകം നഷ്ടപരിഹാര തുക കൈമാറ്റ രേഖകൾക്കൊപ്പം സമർപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകി തുടങ്ങും.
സെപ്റ്റംബർ മാസത്തിനകം തന്നെ പാലക്കാട് ജിലയിലെ മരുത റോഡ് മുതൽ അലനല്ലൂർ ഗ്രാമപഞ്ചായത്തിലെ എടത്തനാട്ടുകര വരെയുള്ള ഗുണഭോക്താക്കൾക്ക് മുഴുവൻ നഷ്ടപരിഹാര തുകയും വിതരണം ചെയ്യും. നിലവിൽ ഒമ്പത് വില്ലേജുകളുടെ വ്യക്തിഗത നഷ്ടപരിഹാര നിർണയം പൂർത്തിയായിട്ടുണ്ട്.
രേഖകൾ കൈമാറിയ വ്യക്തികൾക്കെല്ലാം ദേശീയപാത അതോറിറ്റി നിഷ്കർഷിക്കുന്ന തീയതിക്കകം സമയബന്ധിതമായി നഷ്ടപരിഹാരം ബാങ്ക് അക്കൗണ്ട് മുഖേന കൈമാറും. നിർമിതികൾക്ക് നഷ്ടപരിഹാര തുക നിജപ്പെടുപ്പെടുത്തിയത് കാലപ്പഴക്കം പരിഗണിക്കാതെയാണ്. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഭൂമിക്ക് സമാനമായ ഭൂമിയുടെ ഏറ്റവും വില കൂടിയ ആധാരങ്ങളുടെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് വില കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.