കല്ലടിക്കോട്: കരിമ്പ പള്ളിപ്പടിയിലെ ദാറുൽ ഹസനാത്ത് യതീംഖാന ഓഫിസ് മുറിയുടെ ഭിത്തി തുരന്ന് മോഷണം. അലമാരയില്‍ സൂക്ഷിച്ചിരുന്ന 39,000 രൂപ നഷ്ടമായി. രാവിലെ കമ്മിറ്റി അംഗം ഷിയാസുദ്ദീന്‍ മുറി തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. കല്ലടിക്കോട് പൊലീസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ ടി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സൗമ്യ ഫ്രാന്‍സിസിന്റെ നേതൃത്വത്തിലുള്ള വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കല്ലടിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം എട്ടിന് പട്ടാപ്പകല്‍ കരിമ്പ ലിറ്റില്‍ ഫ്ലവര്‍ ചർച്ചിൽനിന്ന് എട്ടു ലക്ഷത്തിലേറെ രൂപ മോഷണം പോയിരുന്നു. വികാരിയുടെ താമസ സ്ഥലത്തെ ഓഫിസിന്റെ ഗ്ലാസ് വാതില്‍ തുറന്ന് മേശയില്‍ സൂക്ഷിച്ചിരുന്ന പണമാണ് അപഹരിച്ചത്. മോഷണം അരങ്ങേറിയ അനാഥശാല ദേശീയപാതയോരത്താണ് സ്ഥിതി ചെയ്യുന്നത്. ദേശീയപാതയോരത്ത് തകരാറിലായി നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നും ബാറ്ററിയും ഡീസലുമെല്ലാം മോഷ്ടിക്കുന്നത് പതിവാകുന്നതായും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.