കല്ലടിക്കോട്: വായന വിനോദമാക്കിയ കല്ലടിക്കോട് എ.യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി എ. അനിരുദ്ധിന് ചങ്ങാത്തം പുസ്തകങ്ങളോടാണ്. കാർട്ടൂണും ഗെയിമും ഹരമാകുന്ന കുട്ടിക്കാലത്ത് ഒഴിവ് സമയങ്ങൾ കൂടുതലും വായനയിൽ മുഴുകുകയാണ് ഈ ബാലൻ.
കോവിഡ് കാലത്ത് ഒഴിവുവേളകൾ ഫലപ്രദമാക്കാൻ തുടങ്ങിയ വായന ഇപ്പോഴും തുടരുന്നു. ഇതിനകം വായിച്ച 43 പുസ്തകങ്ങൾ തന്‍റെ 'Kannans reading corner' എന്ന യൂ ട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തി. ഒടുവിൽ അലക്സൻഡർ റസ്കിന്‍റെ 'അച്ചന്‍റെ കുട്ടിക്കാലം' പുസ്തകമാണ് പരിചയപ്പെടുത്തിയത്.
ചെറുപ്പം മുതൽ കഥാപുസ്തകങ്ങളായിരുന്നു അനിരുദ്ധിന്‍റെ പ്രിയം. സർവിസിൽനിന്ന് വിരമിച്ച അധ്യാപകരായ മുത്തച്ഛൻ രാജനും മുത്തശ്ശി രാജാമണിയും വായനക്ക് പ്രോത്സാഹനവും പ്രചോദനവും നൽകിയതായി അനിരുദ്ധ് പറയുന്നു. വീടിനടുത്തുള്ള ഫ്രണ്ട്സ് ക്ലബ് ലൈബ്രറിയിൽ നിന്നാണ് പുസ്തകങ്ങൾ ലഭിക്കുന്നത്. ചെറിയ ഇംഗ്ലീഷ് പുസ്തകങ്ങളും വായിക്കാറുണ്ടെങ്കിലും മലയാളം ബാലസാഹിത്യ കൃതികളാണ് ഏറെ ഇഷ്ടം. കല്ലടിക്കോട് ആതിരയിൽ അധ്യാപകനായ അരുൺ രാജ് -പ്രീതി ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.