കല്ലടിക്കോട്: കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ നവീകരണത്തിന് ബജറ്റിൽ 10 കോടി അനുവദിച്ചത് കാർഷികമേഖലക്ക് പ്രതീക്ഷിക്കുന്നു. കാലാകാലങ്ങളായി അറ്റകുറ്റപ്പണി മുടങ്ങിക്കിടക്കുന്ന കനാൽ പുനരുദ്ധാരണ പ്രവർത്തികൾ സാധ്യമാകും. മഴക്കാലത്ത് ബണ്ട് ഇടിഞ്ഞ് കനാലിൽ ചെളിയും പായലും നിറഞ്ഞ് പാഴ്ച്ചെടികൾ വളരുന്നത് കാരണം കനാലിലെ ജലവിതരണം തടസ്സപ്പെടുന്ന സാഹചര്യവും ഒഴിവാകും. ആവശ്യമായ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഒഴിവാക്കാൻ അരികുഭിത്തി നിർമിക്കും.
ഇതോടെ കാൽ നൂറ്റാണ്ടുകാലം പഴക്കമുള്ള ഡാമിൽനിന്നും 9713 ഹെക്ടർ പ്രദേശത്ത് അഥവാ ഏകദേശം 17,000 ഏക്കർ കൃഷിഭൂമിക്ക്വെള്ളം വിതരണം ചെയ്യാനാവും. നിലവിൽ പാലക്കാട്, മണ്ണാർക്കാട് താലൂക്കുകളിലെ കാഞ്ഞിരപ്പുഴ, കരിമ്പ, തച്ചമ്പാറ, കാരാകുറുശ്ശി, കോങ്ങാട്, കടമ്പഴിപ്പുറം എന്നീ ഗ്രാമപഞ്ചായത്തുകളിലും സമീപ ഗ്രാമപഞ്ചായത്തുകളിലും ഒറ്റപ്പാലം താലൂക്കിലെ വാലറ്റ പ്രദേശത്തും കൃഷി നനക്കാൻ വെള്ളം ലഭിക്കും. പദ്ധതി പ്രവർത്തനം ആരംഭിക്കുംമുന്നേ ടെൻഡർ ക്രമീകരണങ്ങളായി. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഈ മാസം 10ന് മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.