കല്ലടിക്കോട്: കാട്ടുകൊമ്പൻ ‘പി.ടി 15’ കല്ലടിക്കോട്ട് മലയോര മേഖലയിൽ വിലസുന്നതായി നാട്ടുകാർ. കഴിഞ്ഞ ദിവസം അർധരാത്രി 12.30ന് ചുള്ളിയാംകുളം ചർച്ച് ഭാഗത്താണ് കാട്ടുകൊമ്പനെ നാട്ടുകാർ കണ്ടത്. ചുള്ളിയാംകുളം, മൂന്നേക്കർ, കരിമല, മീൻവല്ലം, മരുതംകാട് എന്നിവിടങ്ങളിൽ നേരം പുലരും വരെ കറങ്ങി. ചക്ക പറിച്ച് തിന്നും വാഴ പിഴുതുമറിച്ചിട്ടും നടന്നുനീങ്ങി. വെള്ളിയാഴ്ച പുലർച്ച പാലക്കാട് വനം ഡിവിഷൻ പ്രവർത്തന പരിധിയിലെ മുണ്ടൂർ വടക്കൻകാട് പ്രദേശത്തേക്ക് ഒറ്റയാൻ നീങ്ങിയതായി നാട്ടുകാർ പറയുന്നു. കാലവർഷ സമയത്തും കാട്ടാനകൾ നാട്ടിലിറങ്ങുന്നത് പതിവായതോടെ സ്വൈരമായി നാട്ടിലിറങ്ങാൻ പറ്റാതായതായി തദ്ദേശവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.