കാഞ്ഞിരപ്പുഴ: ഡാമും ഉദ്യാനവും ഓണാഘോഷത്തിന് വിനോദസഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി. മുൻ കാലത്തെ അപേക്ഷിച്ച് വിപുലമായ സൗകര്യങ്ങളാണ് വിനോദസഞ്ചാരികൾക്ക് ഒരുക്കിയിട്ടുള്ളത്. ഉദ്യാന നവീകരണത്തിന് ശേഷം ആദ്യമായെത്തുന്ന ആഘോഷ നാളുകളാണിത്. കുട്ടികളുടെ പാർക്കിലെ കളി ഉപകരണങ്ങൾ നവീകരിച്ചതും ഉല്ലാസ നൗക പുതുതായി ക്രമീകരിച്ചതും പുതിയ ആകർഷണമാണ്.
കൂടാതെ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് നല്ല മഴ ലഭിച്ച സീസണിന് പിറകെയാണ് ഇത്തവണത്തെ ഓണം വരുന്നത്. ഡാമിലെ ജലസമൃദ്ധിയും ഡാം തുറന്നത് വഴിയുള്ള അതി മനോഹര ദൃശ്യങ്ങളും സഞ്ചാരികൾക്ക് പുതിയ അനുഭവമാവും. കൂടാതെ ഓണത്തോടനുബന്ധിച്ച് ഒരാഴ്ചക്കകം മുതിർന്നവർക്ക് ഉല്ലസിക്കുന്നതിന് ഊഞ്ഞാൽ ഏർപ്പെടുത്തും. ഉദ്യാനകുളത്തിൽ ഉല്ലാസ ബോട്ടിന് സമാനമായ സോർബിങ് ബോൾ ക്രമീകരിക്കും. ബോട്ട് സർവിസും ആസ്വദിക്കാനാവും.കുട്ടികൾക്ക് ഉദ്യാനത്തിനകത്ത് ഉല്ലാസ സവാരിക്ക് പുതിയ സൈക്കിളും ക്രമീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.