പാലക്കാട്: കേരള േകാ ഒാപറേറ്റിവ് എംേപ്ലായീസ് ഫ്രണ്ട് (കെ.സി.ഇ.എഫ്) സംസ്ഥാന സമ്മേളനം ഡിസംബർ 17, 18, 19 തീയതികളിൽ പാലക്കാട് ജൈനിമേട് കൺവെൻഷൻ സെൻററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 17ന് വൈകുന്നേരം അഞ്ചിന് കോട്ടമൈതാനം അഞ്ചുവിളക്കിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര നഗരംചുറ്റി സമ്മേളന നഗരിയിൽ സമാപിക്കും. ഘോഷയാത്രയുടെ സമാപനസമ്മേളനം ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
18ന് രാവിലെ പത്തരക്ക് വനിത സമ്മേളനം രമ്യ ഹരിദാസ് എം.പിയും 11.30ന് സഹകരണ-സുഹൃദ് സമ്മേളനം വി.കെ. ശ്രീകണ്ഠൻ എം.പിയും ഉദ്ഘാടനം ചെയ്യും.
ഉച്ചക്ക് രണ്ടിന് സഹകരണ സെമിനാർ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 19ന് രാവിലെ 9.30ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. 11.30ന് പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം 2.30ന് യാത്രയയപ്പ് സമ്മേളനം ചേരും. വൈകീട്ട് 4.30ന് ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും. വാർത്തസമ്മേളനത്തിൽ ഡി.സി.സി പ്രസിഡൻറ് എ. തങ്കപ്പൻ, കെ.സി.ഇ.എഫ് സംസ്ഥാന പ്രസിഡൻറ് ജോഷ്വാ മാത്യു, ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങുപ്പള്ളി, ടി.വി. ഉണ്ണികൃഷ്ണൻ, സി.കെ. മുഹമ്മദ് മുസ്തഫ, സി. രമേഷ്കുമാർ, സി. ശിവസുന്ദരൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.