കുഴൽമന്ദം: ബൈക്ക് കത്തിച്ച കേസിലെ മൂന്നാം പ്രതിയെ അറസ്റ്റ് ചെയ്തു.
പുൽപ്പൂരമന്ദം പൊന്നംപിലാക്കൽ ശ്രീജിത്തിെൻറ വീടിന് മുൻവശത്ത് നിർത്തിയിട്ട മൂന്ന് ബൈക്കുകൾ കത്തിച്ച കേസിലെ മൂന്നാം പ്രതി കുളവൻമൊക്ക് മന്ദിരാട് ഷെനിനെയാണ് (30) അറസ്റ്റ് ചെയ്തത്.
ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. അയൽവാസികളായ സബിൻ (19), പ്രിയൻസ് (26) എന്നിവരെ നേരത്തേ പിടികൂടിയിരുന്നു.
ജൂലൈ 14ന് രാത്രിയിലാണ് സംഭവം. വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.