ആലത്തൂർ: ബ്ലോക്ക് പഞ്ചായത്തിൽ പോസ്റ്റൽ ബാലറ്റ് സൂക്ഷിക്കുന്നതിലെ അപാകത ചൂണ്ടിക്കാട്ടി യു.ഡി.എഫ് സ്ഥാനാർഥികൾ ബ്ലോക്ക് ഓഫിസിൽ പ്രതിഷേധിച്ചു. റിട്ടേണിങ് ഓഫിസറും പൊലീസുമെത്തി സ്ട്രോങ് റൂമിലേക്ക് മാറ്റിയ ശേഷമാണ് പിരിഞ്ഞുപോയത്. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അഞ്ച് തൃപ്പാളൂരിലെ സ്ഥാനാർഥി കെ. ഇന്ദു, ആലത്തൂർ ഗ്രാമപഞ്ചായത്ത് 15ാം വാർഡ് സ്ഥാനാർഥി എസ്.എ. കബീർ, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് 12ാം വാർഡ് സ്ഥാനാർഥി ഇല്ലിയാസ് എന്നിവരാണ് ആലത്തൂർ ബ്ലോക്ക് ഓഫിസിൽ പ്രതിഷേധിച്ച് കുത്തിയിരുന്നത്.
പോസ്റ്റൽ ബാലറ്റ് നിക്ഷേപിക്കാൻ ബ്ലോക്ക് ഓഫിസിൽ കഴിഞ്ഞദിവസം വെച്ചത് മര പ്പെട്ടിയായിരുന്നുവെന്നും തിങ്കളാഴ്ച ഒരു കവറാണ് വെച്ചിരിക്കുന്നതെന്നും അതിൽ വോട്ടുകൾ നിക്ഷേപിക്കുന്നത് സുരക്ഷിതമല്ലെന്നും മറ്റുമുള്ള പ്രശ്നങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. തിങ്കളാഴ്ച വൈകുന്നേരം 4.30ന് ആരംഭിച്ച പ്രതിഷേധം രണ്ടു മണിക്കൂർ പിന്നിട്ടതോടെയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസുമെത്തിയത്. ആലത്തൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് സ്ട്രോങ് റൂം ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.