മങ്കര: സംസ്ഥാനപാതയിലെ മങ്കര കൂട്ടുപാതയിൽ അപകടങ്ങൾ വർധിക്കുന്നു. ദിനംപ്രതി നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. മങ്കര കൂട്ടുപാതക്കും പെട്രോൾ പമ്പിനും ഇടക്കുള്ള 100 മീറ്റർ ദൂരത്താണ് അപകടങ്ങൾ പതിവാകുന്നത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ടു അപകടങ്ങളുണ്ടാവുകയും ഒരപകടത്തിൽ ഒരാൾ മരിക്കുകയും ചെയ്തിരുന്നു. പാലക്കാട്-കോട്ടായി കാളികാവ് റോഡ് സംഗമിക്കുന്നത് കൂട്ടുപാതയിലായതിനാൽ ഇവിടെനിന്ന് പ്രധാനപാതയിലേക്ക് വാഹനങ്ങൾ കയറുന്നത് അപകടങ്ങൾക്കിടവരുത്തുന്നതായി യാത്രക്കാർ പറയുന്നു. മങ്കര പൊലീസ് സ്റ്റേഷനും മങ്കര കൂട്ടുപാതയിലാണ്. അമിത വേഗതയും നേരിയ ഇറക്കവും അപകടത്തിന് ആക്കം കൂട്ടുന്നു. കൂടാതെ കോട്ടായി റോഡിൽനിന്ന് വരുന്ന വാഹനങ്ങൾ സംസ്ഥാന പാതയിലേക്ക് തിരിയുന്നതും അപകടത്തിന് കാരണമാകുന്നു. ഇവിടെ വാഹനങ്ങളുടെ വേഗത കുറക്കാനുള്ള നടപടികൾ അധികൃതരിൽ നിന്നുണ്ടാകണമെന്നാണ് ജനകീയ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.