മങ്കര: മങ്കര പൊലീസ് സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞ് ജനൽ ചില്ലുകൾ തകർത്തകേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. മണ്ണൂർ നഗരിപ്പുറം വെള്ളാരംകുന്നിൽ അനിൽകുമാർ (27), നഗരിപുറം മന്ദത്ത് കാട്ടിൽ മണികണ്ഠൻ (27) എന്നിവരെയാണ് മങ്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ് രാത്രി 11.30നാണ് ബൈക്കിലെത്തി രണ്ടംഗസംഘം സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞത്. സ്റ്റേഷനിലെ മുൻവശത്തെ ജനൽഗ്ലാസ് തകർന്നു. പൊലീസുകാർ പുറത്തേക്ക് ഓടിയെത്തുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. സി.സി.ടി.വി നോക്കിയാണ് അക്രമികളെ തിരിച്ചറിഞ്ഞത്. എസ്.ഐ വി ഉദയകുമാർ, സി.പി.ഒമാരായ യാക്കൂബ്, സതീഷ് എന്നിവരുടെ നേതൃത്വത്വത്തിൽ തിങ്കളാഴ്ച പുലർച്ചക്കാണ് വീട്ടിൽനിന്നും ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ. ഞായറാഴ്ച രാത്രി 11.30യോടെ നഗരിപ്പുറത്തെ സ്വകാര്യ വ്യക്തി നടത്തുന്ന തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ രണ്ട് യുവാക്കളും ഉടമയും തമ്മിൽ വാക്കേറ്റവും കൈയങ്കളിയും നടന്നിരുന്നു.
ഇതേതുടർന്ന് കടയുടമ സ്റ്റേഷനിൽ വിളിച്ച് പരാതി പറഞ്ഞതോടെ മങ്കര പൊലീസെത്തി ഇരുകൂട്ടരോടും സംസാരിച്ച് യുവാക്കളെ പറഞ്ഞു വിടുകയും ചെയ്തിരുന്നു. എന്നാൽ രാത്രി 12.15 ഓടെ ഇരുവരും ബൈക്കിലെത്തി സ്റ്റേഷന് നേരെ കല്ലെറിയുകയായിരുന്നു. പൊതുമുതൽ നശിപ്പിച്ചതിനെതിരെയാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.