മങ്കര: മങ്കരയിൽ ഇടിമിന്നലിൽ വ്യാപക നാശം. കാരാട്ടുപള്ളിക്ക് സമീപം കരാട്ടുപറമ്പ് ഭാഗത്തെ വീടുകളിലാണ് വ്യാപകമായ നാശനഷ്ടം. ഞായറാഴ്ച വൈകീട്ട് 4.15 നാണ് ശക്തമായ ഇടിയും മിന്നലുമുണ്ടായത്. പാവോട്ടു പറമ്പിൽ ഹമീദിന്റെ വീടിന്റെ സൺ ഷേഡ് ഒരു മീറ്റർ നീളത്തിൽ ഭാഗികമായി അടർന്നുവീണു. വീടിനകത്തെ ഹാളിൽ വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. നിരവധി വൈദ്യുതി ഉപകരണങ്ങൾക്ക് കേടുപറ്റി. മൊബൈൽ ഫോൺ, ഫ്രിഡ്ജ്, ഫാൻ, സ്വിച്ച് ബോർഡുകൾ എന്നിവ നശിച്ചു. വീടിന് പിറകിലെ വളപ്പിലെ തെങ്ങും കത്തി നശിച്ചു. കോങ്ങാട് നിന്ന് അഗ്നിരക്ഷാസേന എത്തിയെങ്കിലും മഴയിൽ തീ അണഞ്ഞത് തുണയായി.
സമീപത്തെ ഗിരിജയുടെ വീടിന്റെ ഹാളിലെ ചുമരിലും വലിയ ഗർത്തം രൂപപ്പെട്ടു. അമ്പിളിക്കുട്ടന്റെ വീട്ടിലും ഫ്രിഡ്ജ്, എ.സി. ഉപകരങ്ങൾക്ക് കേടുപറ്റി. സമീപവാസികളായ സുബൈദയുടെ വീടിന്റെ മതിൽ വീണ്ടുകീറി. സമീപത്തെ ജലീലിന്റെ വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും നശിച്ചു. സംഭവസമയം വീടുകളിൽ കുട്ടികളടക്കം ഉണ്ടായിരുന്നെങ്കിലും ആളപായമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.