മണ്ണാർക്കാട്: ചങ്ങലീരി പള്ളിപ്പടിയില്‍ എസ്.ടി.യു-സി.ഐ.ടി.യു തൊഴിലാളികള്‍ തമ്മില്‍ സംഘർഷം. ഇരു വിഭാഗത്തിലും പെട്ട പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. ബുധനാഴ്ചയുണ്ടായ തർക്കത്തിെൻറ തുടർച്ചയായാണ് വ്യാഴാഴ്ചത്തെ സംഘർഷം. നിലവിൽ എസ്.ടി.യുവിന് മാത്രം തൊഴിലാളികളുള്ള പള്ളിപ്പടിയിൽ പുതുതായി കാർഡ് ലഭിച്ച സി.ഐ.ടി.യു തൊഴിലാളികളും കയറ്റിറക്ക് ജോലിക്കെത്തിയതാണ് പ്രശ്നകാരണം.
ബുധനാഴ്ച രാവിലെയുണ്ടായ പ്രശ്നത്തിൽ പൊലീസെത്തി ഇരുകൂട്ടരേയും പിരിച്ചു വിടുകയായിരുന്നു. വീണ്ടും ഇന്നലെ വൈകീട്ടാണ് തർക്കവും സംഘർഷവുമുണ്ടായത്. പൊലീസ് സ്ഥലത്തെത്തി പ്രശ്നമുണ്ടാക്കിയവരെ വിരട്ടി ഓടിച്ചു.
സംഘർഷത്തിൽ പരിക്കേറ്റവരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും വട്ടമ്പലം മദർ കെയർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എസ്.ടി.യു, യൂത്ത് ലീഗ് പ്രവർത്തകരായ ചങ്ങലീരി സ്വദേശികളായ നിസാർ (23), സൈഫുദ്ധീൻ (27), അമീർ (23), അനസ് (23), ജിൻഷാദ് (23), സുഹൈൽ (27) എന്നിവർക്കും സി.ഐ.ടി.യു തൊഴിലാളികളും ചങ്ങലീരി സ്വദേശികളുമായ മുഹമ്മദ് മൻസൂർ (27), നൗഫൽ (33), ഷെരീഫ് (31), സജീർ (31), അബ്ദുറഹ്മാൻ (33), ഹമീദ് (34) എന്നിവർക്കുമാണ് പരിക്കേറ്റത്. മണ്ണാർക്കാട് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.