കൊ​ല്ല​പ്പെ​ട്ട ല​ക്ഷ്മി, പ്ര​തി സ​ലി​ൻ

കൂ​ടെ താ​മ​സി​ച്ചി​രു​ന്ന സ്ത്രീ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​വും ല​ക്ഷം രൂ​പ പി​ഴ​യും

മ​ണ്ണാ​ർ​ക്കാ​ട്: കൂ​ടെ താ​മ​സി​ച്ചി​രു​ന്ന സ്ത്രീ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക്ക് മ​ണ്ണാ​ർ​ക്കാ​ട് ജി​ല്ല സ്പെ​ഷ​ൽ കോ​ട​തി ഇ​ര​ട്ട ജീ​വ​പ​ര്യ​ന്ത​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. അ​ഗ​ളി ക​ൽ​ക്ക​ണ്ടി ക​ള്ള​മ​ല ച​ര​ലം​കു​ന്നേ​ൽ സ​ലി​ൻ ജോ​സ​ഫ് (54) നെ​യാ​ണ് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ജോ​മോ​ൻ ജോ​ൺ ശി​ക്ഷി​ച്ച​ത്.

2020 ഒ​ക്ടോ​ബ​ർ 20ന് ​രാ​ത്രി ഒ​മ്പ​തോ​ടെ അ​ഗ​ളി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ചാ​വ​ടി​യൂ​രി​ലാ​ണ് സം​ഭ​വം. ചാ​വ​ടി​യൂ​ർ ഊ​രി​ലെ ല​ക്ഷ്മി (40) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വീ​ടി​ന​ക​ത്തു​നി​ന്നാ​ണ് ക​ല്ലും ക​ത്തി​യും ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം ഒ​രു വ​ർ​ഷം ക​ഠി​ന ത​ട​വ് കൂ​ടി അ​നു​ഭ​വി​ക്കാ​നും വി​ധി​ച്ചു. പ്രൊ​സി​ക്യൂ​ഷ​നാ​യി അ​ഡ്വ.​പി. ജ​യ​ൻ ഹാ​ജ​രാ​യി.

Tags:    
News Summary - Murder Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.