മണ്ണാര്‍ക്കാട്: ചികിത്സ തേടിയെത്തിയ വയോധികനെ സംരക്ഷിക്കാനാളില്ലാത്തതിനാല്‍ അഗതി മന്ദിരം ഏറ്റെടുത്തു. കാഞ്ഞിരപ്പുഴ ഇയ്യമ്പലം ചേട്ടന്പ്പടിയിലെ രാമലിങ്കത്തെ (88)യാണ് കോഴിക്കോട് വെള്ളിമാടുകുന്നിലെ ഉദയം അഗതി മന്ദിരം ഏറ്റെടുത്തത്.
നേരത്തെ രാമലിങ്കം ഉദയത്തില്‍ താമസിച്ചിരുന്നതായും പറയപ്പെടുന്നുണ്ട്. കാഞ്ഞിരപ്പുഴയില്‍ അവശനിലയില്‍ കിടന്നിരുന്ന രാമലിങ്കത്തെ സമീപത്തുകാര് 108 ആംബുലന്‍സ് വിളിച്ചാണ് കഴിഞ്ഞദിവസം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് സംരക്ഷിക്കുന്നതിനൊ തിരിച്ചുകൊണ്ടുപോവുന്നതിനൊ ആരും വരാത്തതിനാല്‍ രാമലിങ്കത്തിന്റെ ആവശ്യപ്രകാരമാണ് അഗതി മന്ദിരത്തെ ബന്ധപ്പെട്ടത്. അവിവാഹിതനാണ് രാമലിങ്കം.
കഴിഞ്ഞ ആഴ്ച ഓട്ടോ ഇടിച്ചാണ് നെറ്റിയിലുള്ള മുറിവെന്നും ഇടിച്ച ഓട്ടോ നിര്‍ത്താതെ പോയെന്നും രാമലിങ്കം പറഞ്ഞു. ഇന്നലെ വൈകീട്ടോട്ടെ താലൂക്ക് ആശുപത്രിയില്‍നിന്നും രാമലിങ്കത്തെ കോഴിക്കോട്ടെ അഗതി മന്ദിരത്തിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.