ആ​ന​ന്ദ്

മോഷണസംഘത്തിലെ ഒരാൾകൂടി അറസ്റ്റിൽ

മണ്ണാർക്കാട്: വാഹനമോഷണ സംഘത്തിലെ ഒരാളെ കൂടി മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക മാണ്ടിയ ജില്ലയിലെ കോട്ടത്തി വില്ലേജിലെ കെ.എം. ആനന്ദിനെയാണ് (32) അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഫെബ്രുവരി ഏഴിന് തെങ്കര കനാലിന് സമീപം സുനീഷ് ബേബിയുടെ വീടി‍െൻറ പൂട്ടുപൊളിച്ച് അകത്തുകടന്ന് എൽ.ഇ.ഡി ടി.വി, ഹോം തിയറ്റർ, വീടിന് പുറത്ത് നിർത്തിയിട്ട കാർ എന്നിവ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്.

അഞ്ചുപേരുള്ള സംഘത്തിലെ വെസ്റ്റ് മുംബൈ സ്വദേശി ചന്ദ്രകാന്ത് പൂജാരി (40), കർണാടക ഉഡുപ്പി സ്വദേശി രക്ഷക് പൂജാരി (21) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു.

Tags:    
News Summary - Another member of the robbery gang was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.