മണ്ണാർക്കാട്: വന്യജീവി ശല്യം രൂക്ഷമായ തത്തേങ്ങലം ഭാഗത്ത് വന്യജീവികൾ നാട്ടിലേക്കിറങ്ങുന്നത് തടയാനും കാട്ടിനുള്ളിൽ തന്നെ ജലലഭ്യത ഉറപ്പ് വരുത്താനും ലക്ഷ്യമിട്ട് ബ്രഷ് വുഡ് തടയണകൾ നിർമിച്ചു. സേവ് മണ്ണാർക്കാടിന്റെ നേതൃത്വത്തിൽ മലബാർ പോളിടെക്നിക്ക് എൻ.എസ്.എസ് യൂനിറ്റിന്റെയും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെയും സേവ് മണ്ണാർക്കാട് റണ്ണേഴ്സ് ക്ലബിന്റെയും സഹകരണത്തോടെ മണ്ണാർക്കാട് വനം റേഞ്ചിന് കീഴിൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ള തത്തേങ്ങലം ചളിക്കുണ്ട് ഭാഗത്താണ് താൽക്കാലിക തടയണകൾ നിർമിച്ചത്.
കഴിഞ്ഞ മാസം പുലിയും കുട്ടികളും തത്തേങ്ങലം ജനവാസ മേഖലയിൽ ഇറങ്ങിയത് പരിഭ്രാന്തി പരത്തിയിരുന്നു. വനത്തിൽ മൂന്നു കിലോമീറ്റർ ഉള്ളിലാണ് താൽക്കാലിക തടയണ നിർമിച്ചത്. സേവ് മണ്ണാർക്കാട് ഭാരവാഹികളും പ്രവർത്തകരുമായ അബ്ദുൽ ഹാദി, റിഫായി ജിഫ്രി, സലാം കരിമ്പന, ബഷീർ കൈതച്ചിറ, ഷാജി ടുട്ടു, കുഞ്ഞുമുഹമ്മദ്, ഫസൽ, അൻഷിദ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.