മണ്ണൂർ: ഭവനരഹിതരായ കുടുംബത്തിന് ശ്രമദാനത്തിൽ വീടുമായി സി.പി.ഐ. മണ്ണൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് സ്വദേശികളായ കുടുംബത്തിനാണ് താൽക്കാലിക കിടപ്പാടമൊരുങ്ങുന്നത്. കുടുംബനാഥൻ രോഗബാധിതനായതോടെ ഭാര്യയുടെ തൊഴിലുറപ്പ് വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ട് പോകുന്നത്. 11 വയസ്സുകാരൻ മകനുമായി കുടുംബം അയൽവീട്ടിലാണ് അന്തിയുറങ്ങുന്നത്. സി.പി.ഐ മണ്ണൂർ ലോക്കൽ കമ്മിറ്റിയാണ് രണ്ടുമുറി വീട് ഒരുക്കുന്നത്. ലൈഫ് മിഷനിൽ വീടിന് അപേക്ഷിച്ചെങ്കിലും പട്ടികയിൽ പേരില്ലെന്ന് കുടുംബം പറഞ്ഞു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. തങ്കപ്പൻ, കെ. വാസുദേവൻ, കെ. ഷൗക്കത്തലി, കെ. കാളിദാസൻ, ബാബു, കെ. ശ്രീജിത്ത് പിഞ്ചു, പി.ആർ. രാജേഷ്, സി.കെ. വിജയകുമാർ, സി.എൽ. വാസുണ്ണി, അസീസ്, സി.പി. രാമകൃഷ്ണൻ, എം.എം. പ്രഭാകരൻ, കെ.പി. ശിവദാസ്, ടി.വി. വേണു, കെ. രാമദാസ് എന്നിവരുടെ നേതൃത്വത്തിലാണ് 20ഓളം പ്രവർത്തകർ നിർമാണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.