മണ്ണാർക്കാട്: സൈലൻറ് വാലി ദേശീയോദ്യാനത്തിെൻറ ചുറ്റും പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം സംബന്ധിച്ച് ആശയകുഴപ്പം ചർച്ച ചെയ്യാൻ മണ്ണാർക്കാട് യോഗം ചേർന്നു. അഡ്വ. എൻ. ഷംസുദ്ദീെൻറ നേതൃത്വത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ പ്രതിനിധികളുടെയും യോഗം ചേർന്നത്. മേഖലയുടെ വിശദമായ കരട് രേഖ ലഭിച്ചിട്ടില്ലെന്നും വനം വകുപ്പ് നേരത്തേ സമർപ്പിച്ച റിപ്പോർട്ടിൽ ജനവാസ മേഖലയില്ലെന്നും ബഫർ സോൺ മേഖലയായ വനഭൂമിക്ക് പുറത്ത് പരിസ്ഥിതി ലോല മേഖല വരുന്നില്ലെന്നും നിലവിൽ ആശങ്കപെടേണ്ടതില്ലെന്നും നിലവിലെ ബഫർ സോൺ മേഖല തന്നെയാണ് പരിസ്ഥിതി ലോല മേഖലക്കായി നിർദേശം വന്നിട്ടുള്ളതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കസ്തൂരി രംഗൻ റിപ്പോർട്ടുമായി നിലവിൽ സൈലൻറ് വാലി പരിസ്ഥിതി ലോല മേഖല അതിർത്തി നിർണയ പ്രഖ്യാപനത്തിന് ബന്ധമില്ലെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചതനുസരിച്ച് ആശങ്ക വേണ്ടതില്ലെന്നും വിശദമായ കരട് രേഖ വന്നതിനുശേഷം ദോഷകരമായ വശങ്ങൾ ഉണ്ടെങ്കിൽ വിപുലമായ പ്രത്യേക യോഗം ചേരാമെന്ന് അധ്യക്ഷത വഹിച്ച അഡ്വ. എൻ. ഷംസുദ്ദീൻ പറഞ്ഞു. സൈലൻറ് വാലി വൈൽഡ് ലൈഫ് വാർഡൻ ഖുറ ശ്രീനിവാസ് ഐ.എഫ്.എസ് മണ്ണാർക്കാട് ഡി.എഫ്.ഒ കെ.കെ. സുനിൽ കുമാർ, അസി. വൈൽഡ് ലൈഫ് വാർഡന്മാരായ അജയ് ഘോഷ്, ആശ ലത, ജനപ്രതിനിധികളായ ഇ.കെ. രതി, റഫീഖ് പാറക്കോട്, വിവിധ കക്ഷി നേതാക്കളായ ഉണ്ണികൃഷ്ണൻ, മൊയ്തീൻ, കെ.ടി. തോമസ്, ദേവരാജ്, ബാലൻ കക്കര, ടി.വി. രാജു, കെ.കെ. രാജൻ, എം. വർഗീസ് പെങ്കടുത്തു.
ജനവാസ മേഖലയെ ഒഴിവാക്കണം
അലനല്ലൂർ: ഉപ്പുകുളം മലവാരത്തോട് ചേര്‍ന്ന് കിടക്കുന്ന ജനവാസ കേന്ദ്രങ്ങളിലെ കര്‍ഷകരേയും, കുടികിടപ്പുകാരെയും ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തില്‍ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് ജനപ്രതിനിധികളുടെയും, കര്‍ഷകരുടെയും യോഗം ആവശ്യപ്പെട്ടു. കലക്ടര്‍, മുഖ്യമന്ത്രി, വനം മന്ത്രി, ചീഫ് സെക്രട്ടറി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം എന്നിവര്‍ക്ക് ഹരജി നല്‍കാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. രജി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം അയ്യപ്പന് കുറൂപ്പാടത്ത് അധ്യക്ഷത വഹിച്ചു. ടി.ക. മുഹമ്മദ്, ഫാ. ജോയ്സന്‍, മഠത്തൊടി അബൂബക്കർ, ടി.വി. സെബാസ്റ്റ്യന്‍, ജോണ്‍ കൈതമറ്റം, കെ.കെ. തോമസ്, ബാപ്പു തുവ്വശ്ശീരി, റഫീഖ് കൊടക്കാടന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.