തടസ്സം നീങ്ങി; ഇയാസുദ്ദീ​െൻറ വീട്ടിൽ വെളിച്ചമെത്തി

പത്തിരിപ്പാല: പാറ പ്രദേശം ആയതിനാൽ വൈദ്യുതിക്കാൽ സ്ഥാപിക്കാൻ ബുദ്ധിമുട്ടിയ നിർധന കുടുംബത്തിന് മണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറി​െൻറ ഇടപെടലോടെ വെളിച്ചമെത്തി. മണ്ണൂർ കൊട്ടക്കുന്ന് മാങ്ങോട്ട് പറമ്പിൽ ഇയാസുദ്ദീ​െൻറ വീട്ടിലേക്കാണ് തടസ്സം മറികടന്ന് വെളിച്ചമെത്തിയത്.

അപേക്ഷ കെ.എസ്​.ഇ.ബി പരിഗണിച്ചെങ്കിലും പാറയുടെ പ്രശ്നംമൂലം തൂൺ സ്ഥാപിക്കുക ​ബുദ്ധിമുട്ടായി. തുടർന്നാണ് വൈദ്യുതി എത്തിക്കാൻ സഹായം തേടി പഞ്ചായത്ത് പ്രസിഡൻറ്​ ഒ.വി. സ്വാമിനാഥന് കുടുംബം അപേക്ഷ നൽകിയത്. പാറയിൽ കുഴികുഴിച്ച് തൂൺ സ്ഥാപിക്കാനുള്ള സൗകര്യം പ്രസിഡൻറ്​ ഒരുക്കി. ഏഴ് തൂണുകൾ സ്ഥാപിച്ച് വീട്ടിലേക്ക് വെളിച്ചം എത്തിച്ചു.സ്വിച്ച് ഓൺ ഒ.വി. സ്വാമിനാഥൻ നിർവഹിച്ചു. സി.പി.എം നേതാക്കളായ കെ.എസ്. ബഷീർ, ടി.പി. മോഹനൻ, വിപിൻ കുമാർ, ഹക്കീം എന്നിവരും വീട്ടിലെത്തി.

Tags:    
News Summary - Electricity, Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.