മത്സ്യ മാർക്കറ്റ്: അപ്പീൽ നൽകാൻ മണ്ണാർക്കാട് നഗരസഭ

മണ്ണാർക്കാട്: കുന്തിപ്പുഴ മത്സ്യ മാർക്കറ്റുമായി ബന്ധപ്പെട്ട് ഹൈകോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ മണ്ണാർക്കാട് നഗരസഭ അടിയന്തര കൗൺസിൽ യോഗം തീരുമാനിച്ചു.

മാർക്കറ്റിന് അനുമതി നൽകാൻ ഈ മാസം എട്ടിന് ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, പൊതുജനങ്ങളുടെയും കുന്തിപ്പുഴയെ ആശ്രയിക്കുന്ന സമീപ പഞ്ചായത്തുകളുടെയും ആവശ്യം പരിഗണിച്ച് ലൈസൻസ് അനുവദിക്കാനുള്ള ഉത്തരവിനെതിരെ അപ്പീൽ നൽകാനാണ് തീരുമാനമെന്ന് ചെയർമാൻ സി. മുഹമ്മദ് ബഷീർ പറഞ്ഞു.

കുന്തിപ്പുഴയുടെ മലിനീകരണവും ആരാധനാലയങ്ങളിൽ എത്തുന്നവർക്ക് പുഴയുമായി ബന്ധപ്പെട്ടുള്ള ആചാരങ്ങൾക്ക് ബുദ്ധിമുട്ടും ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടവരുമെന്നതിനാലുമാണ് ലൈസൻസ് അനുവദിക്കുന്നതിനെതിരെ അപ്പീൽ നൽകാനുള്ള തീരുമാനമെന്നും ചെയർമാൻ പറഞ്ഞു.

Tags:    
News Summary - Fish Market: Mannarkkad Municipality will give appeal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.