മണ്ണാർക്കാട് മണ്ഡലത്തിൽ നിലാവ് പദ്ധതിയിൽ 50 ഹൈമാസ്‌റ്റ് ലൈറ്റുകൾകൂടി സ്ഥാപിക്കും

മണ്ണാർക്കാട്: 2022-23 വർഷത്തിലെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ണാർക്കാട് മണ്ഡലത്തിലെ വിവിധ മുനിസിപ്പാലിറ്റി, പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ 50 എൽ.ഇ.ഡി ഹൈമാസ്‌റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ കലക്ടർക്ക് ശിപാർശ നൽകിയതായി അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ അറിയിച്ചു.

അലനല്ലൂര്‍ പഞ്ചായത്തിലെ കാട്ടുകുളം സെന്റർ, ഉണ്യാൽ ജങ്ഷൻ, കൂമൻചിറ, കുളപ്പറമ്പ്, മുള്ളത്ത് തെരുവ്-മാരിയമ്മൻ കോവിൽ പരിസരം, മുണ്ടക്കുന്ന് റേഷൻ കട, മുണ്ടത്ത് പള്ളി പരിസരം, പൊൻപാറ, യതീംഖാന ജങ്ഷൻ, കോട്ടോപ്പാടം പഞ്ചായത്തിലെ കൊടക്കാട് സെന്റർ, അരിയൂർ പിഷാരിക്കൽ ഭഗവതി ക്ഷേത്ര പരിസരം, തെയ്യോട്ടുചിറ 55 മൈല്‍ ഭീമനാട്, റോഡ് ജങ്ഷൻ, ആര്യമ്പാവ് റോഡ്‌ ജങ്ഷൻ, അരിയൂർ ചെറുവള്ളൂർ ശിവക്ഷേത്ര പരിസരം, വേങ്ങ ജുമാമസ്ജിദ് പരിസരം.

അമ്പാഴക്കോട് ചേവത്തൂർ കുളമ്പ്രി, അരിയൂർ പാലം-മസ്ജിദ് പരിസരം, കോട്ടോപ്പാടം കുണ്ടിലക്കാട് ഓര്‍ത്തഡോക്സ്‌ ചർച്ച്‌ പരിസരം, കുമരംപുത്തൂര്‍ പഞ്ചായത്തിലെ കാരാപ്പാടം ചർച്ച്, വെള്ളപ്പാടം സെന്റർ, ചുള്ളിയോട്, കാവുണ്ട ക്രിസ്ത്യൻ പള്ളിക്ക് മുൻവശം, കുളപ്പാടം സെന്റർ, വട്ടമ്പലം ശ്രീദുർഗ ഭഗവതി ക്ഷേത്ര പരിസരം, മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി, മനക്കൽ കോളനി റോഡ്‌ ജങ്ഷൻ, ഒന്നാം മൈല്‍ ജങ്ഷൻ, ചിറക്കുളം ഹില്‍വ്യൂ 5 ,6 സ്ട്രീറ്റ് റോഡ് ജങ്ഷൻ, മുക്കണ്ണം അമ്പലപ്പറമ്പ്, ചെട്ടിക്കാട് സെന്റർ.

ടിപ്പുനഗർ റോഡ്, നജാത്ത് ആർട്സ് കോളജ് പരിസരം, ഒന്നാം മൈല്‍ ഗോവിന്ദപുരം റോഡ് ജങ്ഷൻ, പെരിമ്പടാരി ഹോളി സ്പിരിറ്റ് ഫെറോനാ ചർച്ചിന് മുൻവശം, തെങ്കര പഞ്ചായത്തിലെ തെങ്കര കോൽപ്പാടം അയ്യപ്പക്ഷേത്രം പരിസരം, ചേറുംകുളം ശ്രീ ഭദ്രകാളി ക്ഷേത്രം പരിസരം, മേലാമുറികോൽപ്പാടം സെന്റർ, മണലടി പള്ളിക്ക് മുൻവശം, ചിറപ്പാടം.

തത്തേങ്ങലം ജുമാമസ്ജിദിന് മുൻവശം, തത്തേങ്ങലം അയ്യപ്പക്ഷേത്ര പരിസരം, അഗളി പഞ്ചായത്തിലെ അട്ടപ്പാടി ആർ.ജി.എം കോളജ് ഹോസ്റ്റൽ പരിസരം, അഗളി സി.എച്ച്.സിക്ക് മുൻവശം, ഗൂളിക്കടവ് ഫാത്തിമ മാതാ ചര്‍ച്ച് പരിസരം, പുതൂർ പഞ്ചായത്തിലെ, പാലൂർ ഊര്, ആനക്കല്ല്, ഷോളയൂർ പഞ്ചായത്തിലെ ഗവ. ഐ.ടി.ഐ മട്ടത്തുകാട്, കുറവമ്പാടി, കോഴിക്കൂടം എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിക്കുക.

Tags:    
News Summary - more high mast lights will be installed in Mannarkkad constituency under the Nilav project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.