മണ്ണാര്‍ക്കാട്: സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. കോട്ടോപ്പാടം പൊതുവപ്പാടം തടത്തില്‍ വീട്ടില്‍ റഹ്മത്ത് മോന് (30), മേക്കളപ്പാറ പാലക്കല്‍ വീട് ഷഫീക്ക് (30) എന്നിവരെയാണ് മണ്ണാര്‍ക്കാട് പൊലീസ് സി.ഐ ബോബിന് മാത്യുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മണ്ണാര്‍ക്കാട് റൂറല്‍ സർവിസ് സഹകരണ ബാങ്കിന്റെ കോടതിപ്പടി ശാഖയിലാണ് പ്രതികള്‍ സ്വർണാഭരണമെന്ന വ്യാജേനെ മുക്കുപണ്ടങ്ങള്‍ പണയംവെച്ചത്. 2022 ആഗസ്റ്റ് 24നാണ് സംഭവം.
രണ്ട് വളകള്‍ പണയംവെച്ച് 1,0,50,00 രൂപ വാങ്ങിയിരുന്നു. മറ്റൊരു സഹകരണ ബാങ്കില്‍ സമാന തട്ടിപ്പ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ മാനേജര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആഭരണങ്ങള്‍ പരിശോധിച്ചത്. ഇതോടെ പണയംവെച്ചത് മുക്കുപണ്ടങ്ങളാണെന്ന് ബോധ്യമായി. തുടര്‍ന്ന് ബാങ്ക് മാനേജര്‍ പ്രതികളുടെ തിരിച്ചറിയല്‍ രേഖകള്‍ സഹിതം മണ്ണാര്‍ക്കാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞദിവസം അലനല്ലൂര്‍ സർവിസ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.