മണ്ണാര്‍ക്കാട്: മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ വളര്‍ത്തുമൃഗങ്ങളുടെയും തെരുവുനായ്ക്കളുടെയും ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർധന. സ്ത്രീകളും കുട്ടികളുമുൾപ്പെടെ 5000ത്തോളം പേരാണ് കഴിഞ്ഞ മൂന്നുമാസത്തിനിടെ ചികിത്സ തേടിയെത്തിയത്. ഗുരുതര പരിക്കേൾക്കുന്നവർക്ക് പേവിഷ ബാധക്കെതിരായ ആന്റി റാബിസ് സിറം കുത്തിവെപ്പ് നൽകുന്നുണ്ട്.
ചെറിയരീതിയിലുള്ള പോറലും കടിയേറ്റുമേറ്റ് ചികിത്സ തേടിയവരുടെ എണ്ണം മാര്‍ച്ച് മാസത്തില്‍ 1881 ആണ്. ഏപ്രില്‍ മാസത്തില്‍ 1783 പേരും മേയ് മാസത്തില്‍ തിങ്കളാഴ്ചവരെ 1400 പേരും ചികിത്സതേടി. ഇവര്‍ക്കെല്ലാം ഐ.ഡി.ആര്.വി (ഇന്‍ട്രാ ഡെര്‍മിനല്‍ റാബിസ് വാക്സിന്) കുത്തിവെപ്പാണ് എടുത്തിട്ടുള്ളത്.
സിറം കുത്തിവെക്കേണ്ട രീതിയിൽ പരിക്കേൽക്കുന്ന കേസുകൾ പ്രതി മാസം മുപ്പതോളം വരുന്നുണ്ട്. താലൂക്ക് ആശുപത്രിയില്‍ രണ്ടു മാസമായിട്ടേയുള്ളു എ.ആര്.എസ് ചികിത്സ നല്കി തുടങ്ങിയീട്ട്. നേരത്തെ ജില്ല ആശുപത്രി, മഞ്ചേരി, തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളേയുമാണ് മണ്ണാര്‍ക്കാട്ടുകാര്‍ ആശ്രയിച്ചിരുന്നത്.
മണ്ണാര്‍ക്കാട് നഗരസഭ പരിധിയിലുള്‍പ്പെടെ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ് ശല്യം രൂക്ഷമാണ്. ജില്ല മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം നഗരസഭ, കാഞ്ഞിരപ്പുഴ, തച്ചനാട്ടുകര പഞ്ചായത്തുകള്‍ ഹോട്സ്പോട്ടാണ്.
തെരുവുനായ് ശല്യം കൂടുമ്പോഴും ഇവയെ പിടികൂടാനോ വന്ധ്യംകരിക്കാനോ തദ്ധേശസ്ഥാപനങ്ങള്ക്കുകീഴില് സംവിധാനങ്ങളില്ലാത്തതും തിരിച്ചടിയാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.