മണ്ണാർക്കാട്: അജഗള സ്തനം പോലെ ഗുണമൊന്നുമില്ലാത്ത വെറും അലങ്കാരം മാത്രമാണ് സംസ്ഥാനങ്ങളിൽ ഗവർണർമാർ എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മണ്ണാർക്കാട് നടന്ന സി.പി.ഐ ജില്ല കമ്മിറ്റിയുടെ കടന്നാക്രമിക്കപെടുന്ന പാർലമെന്ററി വ്യവസ്ഥ, രാഷ്ട്രീയ ചട്ടുകമാകുന്ന ഗവർണർമാർ എന്ന വിഷയത്തിലെ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ സംസ്ഥാനങ്ങളിൽ രാജ്ഭവനുകൾ ബി.ജെ.പി ക്യാമ്പ് ഓഫിസുകളായി മാറിയെന്നും, ഗവർണർ രാഷ്ട്രീയ ചട്ടുകമാകുന്നതിന്റെ പ്രത്യക്ഷ ഉദാഹരണം ആരിഫ് മുഹമ്മദ് ഖാൻ ആണെന്നും, അസാധാരണ തൊലിക്കട്ടിയും, അസാമാന്യ വിധേയത്വവുമാണ് അദ്ദേഹത്തിനെന്നും ബിനോയ് വിശ്വം പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി കെ.പി. സുരേഷ് രാജ് അധ്യക്ഷനായി.
മണ്ണാർക്കാട് റൂറൽ ബാങ്ക് ഹാളിൽ നടന്ന സെമിനാറിൽ ഡോ. കെ.ടി. ജലീൽ എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, പി. മുഹമ്മദ് മുഹ്സിൻ എം.എൽ.എ, വി. ചാമുണ്ണി, ജോസ് ബേബി, പൊറ്റശ്ശേരി മണികണ്ഠൻ, പി. അഹമ്മദ് അഷ്റഫ്, അസീസ് ഭീമനാട്, സദഖത്തുല്ല പടലത്ത്, എ.കെ. അസീസ്, എം. ഉണ്ണിൻ, വി.വി. ഷൌക്കത്തലി, പി. സെൽവൻ, എ. അയ്യപ്പൻ എന്നിവർ സംസാരിച്ചു. സെമിനാറിൽ കെ.പി.എസ് പയ്യനടം, എം.ജെ. ശ്രീചിത്രൻ എന്നിവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.