രാവിലെ 10 മുതൽ ആരംഭിച്ച ക്യാമ്പ് 12.30ഓടെ അവസാനിച്ചു. മെട്രോമെഡ് ഇൻറർനാഷനൽ കാർഡിയാക് സെൻററിലെ കൺസൽട്ടൻറ് ഇൻറർവെൻഷനൽ പീഡിയാട്രിക് കാർഡിയോളജിസ്റ്റ് ഡോ. എം.എം. കമ്രാൻ, കൺസൽട്ടൻറ് പീഡിയാട്രിക് കാർഡിക് സർജൻ ഡോ. എം. ജനീൽ മുസ്തഫ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് 'ശിശുമിത്ര'യിലൂടെ ഹൃദ്രോഗ ചികിത്സയും ആവശ്യമായി വരുന്ന സാഹചര്യത്തിൽ ശാസ്ത്രക്രിയയും കോഴിക്കോട് മെട്രോമെഡ് ഇൻറർനാഷനൽ കാർഡിയാക് സെൻററിൽ പൂർണ സൗജന്യമായി നൽകും. കുട്ടികളിലെ ഹൃദ്രോഗം കണ്ടുപിടിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളിലെ ഹൃദയസംബന്ധമായ രോഗകൾ പെട്ടെന്ന് കണ്ടെത്തി ചികിത്സിക്കണമെന്നും വൈകുംതോറും രോഗം മാറാനള്ള സാധ്യത കുറഞ്ഞുവരുമെന്നും ഡോ. ജനീൽ മുസ്തഫ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.