മണ്ണാർക്കാട്: മണ്ണാർക്കാട് പൊലീസ് സ്റ്റേഷന് സമീപമുള്ള ഹെഡ് പോസ്റ്റ് ഒാഫിസിൽ മോഷണശ്രമത്തിനിടെ പ്രതി പിടിയിൽ.
താമരശ്ശേരി കാക്കവയൽ ചാമക്കുഴിയിൽ സക്കരിയ എന്ന റഷീദിനെയാണ് (38) മണ്ണാർക്കാട് പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ കല്ലടിക്കോട്, നാട്ടുകൽ, പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനുകളിലും മോഷണക്കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
എസ്.ഐ മുഹമ്മദലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പട്രോളിങ്ങിനിടെ പ്രതിയെ പിടികൂടിയത്. മോഷണത്തെ തുടർന്ന് പോസ്റ്റ് ഓഫിസ് വ്യാഴാഴ്ച അടച്ചിട്ടു.
ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സമീപമുള്ള ടൈൽസ് കടയിലും മോഷണ ശ്രമം നടന്നിരുന്നു.ബുധനാഴ്ച രാത്രിയാണ് സംഭവം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.