മോഷണം: ഫോറൻസിക് പരിശോധന നടത്തി

മ​ണ്ണാ​ർ​ക്കാ​ട്: എം.​ഇ.​എ​സ് ക​ല്ല​ടി കോ​ള​ജി​ന് സ​മീ​പം മോ​ഷ​ണം ന​ട​ന്ന ക​ട​ക​ളി​ൽ ഫോ​റ​ൻ​സി​ക് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ഞ്ച് ക​ട​ക​ളു​ടെ ഷ​ട്ട​ര്‍ ത​ക​ര്‍ത്ത് മോ​ഷ​ണം ന​ട​ന്ന​ത്. സ്ഥാ​പ​ന​ങ്ങ​ളി​ൽ സൂ​ക്ഷി​ച്ച 10,000 രൂ​പ​യോ​ളം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ക​ട​ക​ളു​ടെ ഷ​ട്ട​റി​ന്റെ പൂ​ട്ടു​ക​ൾ ത​ക​ർ​ത്തും മു​ൻ​വ​ശ​ത്തെ ഗ്ലാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് പൊ​ട്ടി​ച്ചു​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഏ​താ​നും ദി​വ​സം മു​മ്പ് ചു​ങ്കം ജ​ങ്ഷ​നി​ലും മൂ​ന്ന് ക​ട​ക​ളി​ൽ സ​മാ​ന​മാ​യ രീ​തി​യി​ൽ മോ​ഷ​ണം ന​ട​ന്നി​രു​ന്നു.

ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ നി​വേ​ദ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മ​ണ്ണാ​ർ​ക്കാ​ട് പൊ​ലീ​സ് മോ​ഷ്ടാ​ക്ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Tags:    
News Summary - Theft: Forensic examination conducted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.