representatonal image

ടിക്കറ്റ് പരിശോധന: 15 സ്വകാര്യ ബസുകൾക്കെതിരെ കേസ്

മണ്ണാർക്കാട്: ടിക്കറ്റുകൾ നൽകാത്ത സ്വകാര്യ ബസുകൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ശനിയാഴ്ച മണ്ണാർക്കാട്ട് ടിക്കറ്റുകൾ നൽകാത്തതിന് 15 സ്വകാര്യ ബസുകൾക്കെതിരെ കേസെടുത്തു.

ടിക്കറ്റുകൾ നൽകാതിരിക്കുകയോ അവ്യക്തമായ ടിക്കറ്റുകൾ നൽകുകയോ ചെയ്ത ബസുകൾക്കെതിരെയാണ് നടപടി. വരും ദിവസങ്ങളിലും പരിശോധനയും നടപടിയും ഉണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന യാത്രക്കാർക്കെതിരെയും പിഴ ഉൾപ്പെടെ നടപടികളുമായി മുന്നോട്ട് പോകാനാണ് വകുപ്പിന്റെ തീരുമാനം. ബസപകടങ്ങളിലും മറ്റും യാത്ര ചെയ്തതിന്റെ തെളിവിനുൾപ്പെടെ പല കാര്യങ്ങൾക്കും യാത്രാടിക്കറ്റ് ആവശ്യമാണ്.

എന്നാൽ, ഇക്കാര്യത്തിൽ ബസ് ജീവനക്കാരും യാത്രക്കാരും വേണ്ടത്ര ബോധവാന്മാരല്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

Tags:    
News Summary - Ticket check: Case against 15 private buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.