പാലക്കാട്: നഗരത്തിൽ നിരീക്ഷണ കാമറകളും പോളും ഘടിപ്പിക്കാമെന്ന കരാർ ലംഘിച്ച കരാറുകാരനെതിരെ നഗരസഭ നടപടിയെടുക്കാത്തതിനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്. നടപടിയെടുക്കാത്തതിന് പിന്നിൽ ദുരൂഹത ഉണ്ടെന്നും ബി.ജെ.പി ഭരണസമിതി നഗരത്തിലെ ജനതയോട് പരസ്യമായി മാപ്പ് പറയണമെന്നും പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി. സതീഷ് ആവശ്യപ്പെട്ടു.
കരാർ കൃത്യമായി നടപ്പാക്കാത്തനതിനാൽ കോടിയുടെ നഷ്ടമാണ് നഗരസഭക്ക് ഉണ്ടായത്. എന്നിട്ടും വീണ്ടും കരാർ നീട്ടി നൽകാനാണ് ഭരണസമിതി ശ്രമിക്കുന്നത്.
കരാറുകാരനെതിരെ നടപടിയെടുക്കാതിരുന്ന കാലത്തും ഇന്നത്തെ ചെയർപേഴ്സൺ പ്രമീള ശശിധരൻ ആയിരുന്നു ഭരണസമിതിയുടെ തലപ്പത്ത്.
നഗരത്തിലെ പ്രധാന ജങ്ഷനുകളായ 43 ഇടങ്ങളിൽ ട്രാഫിക് സംവിധാനം ഏർപ്പെടുത്തി 810 പോളുകളും കേബിൾ വഴി ബന്ധിപ്പിച്ച് നഗരം ഒട്ടാകെ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തി ഡി.വൈഎസ്.പി ഓഫിസിൽ കൺട്രോൾ റൂം സ്ഥാപിക്കും എന്നായിരുന്നു കരാർ.
2013-14 കാലത്ത് നിർമാണ പ്രവൃത്തികൾ പുരോഗമിച്ചെങ്കിലും പിന്നീട് കരാറുകാരൻ താൽപര്യം കാട്ടിയില്ല. 2015 ൽ വന്ന ബി.ജെ.പി ഭരണസമിതി കരാറുകാരന്റെ താൽപര്യം സംരക്ഷിച്ചതല്ലാതെ എതിരായി ഒന്നും ചെയ്തില്ല. കരാറുകാരനെതിരെ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ സമരപരിപാടി സംഘടിപ്പിക്കുമെന്നും വാർത്തകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.