പാലക്കാട്: 'എെൻറ രണ്ട് കുട്ടികള്‍ക്ക് നീതികിട്ടണം. മൂത്തമകന്‍ ബിലാലിന് ചികിത്സ കിട്ടിയോ എന്നുപോലും അറിയില്ല'... പാലക്കാട് ടൗൺ നോര്‍ത്ത് സ്റ്റേഷനില്‍ പൊലീസ് മർദനത്തിനിരയായ മുഹമ്മദ് ബിലാലിേൻറയും അബ്ദുറഹ്മാേൻറയും മാതാവ് ഹാജിറ കണ്ണുനീരോടെ പറഞ്ഞ വാക്കുകളാണിത്.
ക്രൂരമായ പീഡനമേറ്റ ബിലാലിന് ചികിത്സ കിട്ടിയോ എന്നുപോലും അറിയില്ല. ബിലാലിനോട് പൊലീസ് ചെയ്ത ക്രൂരകൃത്യം മറച്ചുവെക്കാനാണ് അവനെ കാണിച്ചുതരാന്‍പോലും തയാറാവാത്തതെന്നും ഹാജിറ വാർത്തസമ്മേളനത്തിൽ ആേരാപിച്ചു. മർദനത്തിൽ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇളയമകൻ അബ്ദുറഹ്മാന് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. മൂത്തമകന്‍ മുഹമ്മദ് ബിലാല്‍ ആലത്തൂര്‍ സബ് ജയിലിലാണെന്ന് പറയുന്നു.
കഴിഞ്ഞ ആഗസ്റ്റ് 24ന് വൈകീട്ടാണ് വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് എസ്.ഐയുടെ നേതൃത്വത്തില്‍ മക്കളെ പിടിച്ചുകൊണ്ടുപോയത്. 25ന് രാവിലെ അന്വേഷിച്ച് ചെന്ന പിതാവിനോട് രണ്ടുപേരും സ്റ്റേഷനിലില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു.
അന്ന് വൈകീട്ടാണ് മർദനമേറ്റ് അവശനായ ഇളയ മകനെ പൊലീസ് പുറത്തുവിട്ടത്. ഒരു രാത്രിയും ഒരു പകലും തുടര്‍ച്ചയായി പൊലീസ് തെൻറ മക്കളെ ക്രൂരമായി പീഡിപ്പിച്ചതായി ഹാജിറ ആരോപിച്ചു.
മർദിക്കുകയും അധിക്ഷേപം നടത്തുകയും ചെയ്ത എസ്.െഎ സുധീഷ് കുമാറിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും സംസ്ഥാന മനുഷ്യാവകാശ കമീഷനും പരാതി നൽകിയിട്ടും അന്വേഷണമോ നടപടിയോ ഉണ്ടായില്ലെന്ന് ഹാജിറ പറഞ്ഞു.
ജനപ്രതിനിധികളും മുഖംതിരിക്കുകയാണ്. സഹോദരി നാദിറ, നിലോവർ നിസ എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.