പാലക്കാട്: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളില്‍ ഫ്ലാഗ് കോഡ് കര്‍ശനമായി പാലിക്കണമെന്ന് പൊതുഭരണ വകുപ്പ് നിര്‍ദേശം നല്കി.
നിര്‍ദേശങ്ങള്‍:
- കോട്ടണ്‍, പോളിസ്റ്റര്‍, നൂല്, സില്‍ക്ക്, ഖാദി എന്നിവ ഉപയോഗിച്ച് കൈകൊണ്ടുണ്ടാക്കിയതോ മെഷീന് നിര്‍മിതമോ ആയ ദേശീയ പതാക ഉപയോഗിക്കണം.
- വ്യക്തികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ദേശീയപതാക എല്ലാ ദിവസവും ഉയര്‍ത്താം. വിശേഷ അവസരങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയിലും ഉപയോഗിക്കാം. ദേശീയപതാകയുടെ അന്തസ്സും ബഹുമാനവും നിലനിര്‍ത്തിയാകണം ഇത്.
- പൊതുയിടങ്ങളിലും വ്യക്തികളുടെ വീടുകളിലും ദേശീയപതാക പകലും രാത്രിയും പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ച് 2002ലെ ഫ്ലാഗ് കോഡ് ക്ലോസ് 2022 ജൂലൈ 20ന് ഭേദഗതി വരുത്തിയിട്ടുണ്ട്. ഫ്ലാഗ് കോഡ് സെക്ഷന്‍-9ന്റെ പാര്‍ട്ട് മൂന്നില്‍ പ്രതിപാധിച്ചിരിക്കുന്നവരുടേത് ഒഴികെ മറ്റു വാഹനങ്ങളില്‍ ദേശീയപതാക ഉപയോഗിക്കരുതെന്നും ഫ്ലാഗ് കോഡില്‍ പറയുന്നു.
- ദീര്‍ഘ ചതുരാകൃതിയിലാകണം ദേശീയ പതാക. നീളവും ഉയരവും 3:2 അനുപാതത്തിലായിരിക്കണം.
- ആദരവും ബഹുമതിയും ലഭിക്കത്തക്ക വിധമാകണം ദേശീയ പതാക സ്ഥാപിക്കേണ്ടത്.
- കേടുപാടുള്ളതോ അഴുക്കുള്ളതോ ആയ പതാക ഉപയോഗിക്കരുത്.
- ഒരു കൊടിമരത്തില്‍ മറ്റു പതാകകള്‍ക്കൊപ്പം ദേശീയ പതാക ഉയര്‍ത്തരുത്. ദേശീയ പതാകയേക്കാള്‍ ഉയരത്തില്‍ മറ്റു പതാകകള്‍ സ്ഥാപിക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.