പാലക്കാട്: കോവിഡ് പ്രതിരോധ പ്രവർത്തന ഭാഗമായി ഇതരസംസ്ഥാനത്തുള്ളവർ കാർഷികയന്ത്രോപകരണങ്ങളുമായി കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് മാർഗരേഖ പുറപ്പെടുവിച്ചു. കൊയ്ത്തുയന്ത്രങ്ങളുമായി വരുന്നവർ യാത്രക്ക് മുമ്പുതന്നെ കോവിഡ് പരിശോധിച്ച് ഫലം നെഗറ്റിവാണെന്ന് ഉറപ്പുവരുത്തണം. 14 ദിവസം നിരീക്ഷണത്തിൽ പോകണമെന്ന് നിർബന്ധമില്ല. കൊയ്ത്താവശ്യത്തിനായി നിർദേശിച്ചിരിക്കുന്ന സ്ഥലത്ത് എത്തിയാൽ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിലും സമീപത്തെ സർക്കാർ ആരോഗ്യകേന്ദ്രത്തിലും ഇവരുടെ വിവരങ്ങൾ കൃഷി ഓഫിസർ രേഖാമൂലം അറിയിക്കണം. തൊഴിലാളികൾ നിർബന്ധമായും മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിക്കണം. ഉപയോഗിച്ച മാസ്കുകൾ വലിച്ചെറിയരുത്. ഇടവിട്ട് ഹാൻഡ് സാനിറ്റെസർ, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം.
ഓരോ ദിവസവും കൊയ്ത്ത് നടത്തിയ പാടം, കർഷകരുടെയും പ്രവർത്തകരുടെയും പേര്, ഫോൺ നമ്പർ, യന്ത്രത്തിെൻറ നമ്പർ, ഓപറേറ്ററുടെയും സഹായികളുടെയും പേര്, ഫോൺ നമ്പർ എന്നിവ സൂക്ഷിക്കണം. കൊയ്ത്തുയന്ത്രം ഇടവിട്ട് അണുമുക്തമാക്കണം.
കൊയ്ത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരിൽ കോവിഡ് പോസിറ്റിവ് ആയവരുടെ നിരീക്ഷണകേന്ദ്രങ്ങളിൽ അവർക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, വൈദ്യുതി, മാലിന്യ നിർമാർജനം, പ്രത്യേക ശുചിമുറി എന്നിവ ആരോഗ്യവകുപ്പ് നിർദേശിക്കുന്ന പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരുക്കണം. ബന്ധപ്പെട്ട തൊഴിലാളികളെ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം, അതത് കലക്ടർമാർ തൊഴിലാളികൾക്ക് പാസ് വിതരണം ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.