Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകൊയ്ത്ത്...

കൊയ്ത്ത് ഉപകരണങ്ങളുമായി കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് പുതിയ മാർഗരേഖ

text_fields
bookmark_border
കൊയ്ത്ത് ഉപകരണങ്ങളുമായി കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് പുതിയ മാർഗരേഖ
cancel

പാ​ല​ക്കാ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ ഭാ​ഗ​മാ​യി ഇ​ത​ര​സം​സ്ഥാ​ന​ത്തു​ള്ള​വ​ർ കാ​ർ​ഷി​ക​യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ളു​മാ​യി കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് മാ​ർ​ഗ​രേ​ഖ പു​റ​പ്പെ​ടു​വി​ച്ചു. കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ളു​മാ​യി വ​രു​ന്ന​വ​ർ യാ​ത്ര​ക്ക്​ മു​മ്പു​ത​ന്നെ കോ​വി​ഡ് പ​രി​ശോ​ധി​ച്ച് ഫ​ലം നെ​ഗ​റ്റി​വാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. 14 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ല. കൊ​യ്ത്താ​വ​ശ്യ​ത്തി​നാ​യി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ത്ത് എ​ത്തി​യാ​ൽ ബ​ന്ധ​പ്പെ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും സ​മീ​പ​ത്തെ സ​ർ​ക്കാ​ർ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും ഇ​വ​രു​ടെ വി​വ​ര​ങ്ങ​ൾ കൃ​ഷി ഓ​ഫി​സ​ർ രേ​ഖാ​മൂ​ലം അ​റി​യി​ക്ക​ണം. തൊ​ഴി​ലാ​ളി​ക​ൾ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ച്ച് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. ഉ​പ​യോ​ഗി​ച്ച മാ​സ്കു​ക​ൾ വ​ലി​ച്ചെ​റി​യ​രു​ത്. ഇ​ട​വി​ട്ട് ഹാ​ൻ​ഡ് സാ​നി​റ്റെ​സ​ർ, സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ വൃ​ത്തി​യാ​ക്ക​ണം.

ഓ​രോ ദി​വ​സ​വും കൊ​യ്ത്ത്​ ന​ട​ത്തി​യ പാ​ടം, ക​ർ​ഷ​ക​രു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും പേ​ര്, ഫോ​ൺ ന​മ്പ​ർ, യ​ന്ത്ര​ത്തി‍െൻറ ന​മ്പ​ർ, ഓ​പ​റേ​റ്റ​റു​ടെ​യും സ​ഹാ​യി​ക​ളു​ടെ​യും പേ​ര്, ഫോ​ൺ ന​മ്പ​ർ എ​ന്നി​വ സൂ​ക്ഷി​ക്ക​ണം. കൊ​യ്ത്തു​യ​ന്ത്രം ഇ​ട​വി​ട്ട് അ​ണു​മു​ക്ത​മാ​ക്ക​ണം.

കൊ​യ്ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രി​ൽ കോ​വി​ഡ് പോ​സി​റ്റി​വ് ആ​യ​വ​രു​ടെ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം, വെ​ള്ളം, വൈ​ദ്യു​തി, മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം, പ്ര​ത്യേ​ക ശു​ചി​മു​റി എ​ന്നി​വ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ക്കു​ന്ന പ്ര​കാ​രം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഒ​രു​ക്ക​ണം. ബ​ന്ധ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളെ കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം, അ​ത​ത് ക​ല​ക്ട​ർ​മാ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പാ​സ് വി​ത​ര​ണം ചെ​യ്യ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:agriculture laboursquarntine rule
News Summary - New quarntine rule for agriculture labours
Next Story