വെള്ളമില്ല; രണ്ടാംവിള ഉപേക്ഷിക്കാൻ കർഷകർ

മാത്തൂർ: മലമ്പുഴയിൽ നിന്ന് കനാലുകളിലൂടെ വെള്ളം തുറന്നുവിട്ട് 15 ദിവസമായിട്ടും പാടശേഖരങ്ങളിലേക്ക് വെള്ളം എത്താത്തതിൽ കർഷകർ പ്രതിഷേധത്തിൽ. കാഡ കനാലുകളും കൈ ചാലുകളും മാലിന്യം നിറഞ്ഞ് തടസ്സപ്പെട്ടിരിക്കുകയാണ്.

ഇനിയും വെള്ളമെത്തിയില്ലെങ്കിൽ രണ്ടാം വിള ഉപേക്ഷിക്കേണ്ടി വരുമെന്നാണ് കർഷകർ പറയുന്നത്. കനാലിൽ രണ്ടാം വിളക്കായി 90 ദിവസമാണ് വെള്ളം തുറന്നുവിടാറ്.അവശേഷിക്കുന്ന 75 ദിവസത്തിനകം രണ്ടാം വിള പാകമാകില്ലെന്നാണ് മാത്തൂരിലെ കർഷകർ പറയുന്നത്.

Tags:    
News Summary - no water; Farmers to stop second crop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.