പാലക്കാട്: ദുരിത കാലത്തും പ്രതീക്ഷയുടെ ഉത്സവമാവുകയാണ് ഒാണം. കോവിഡ് ഭീതിക്കിടയിലും നാടും നഗരവും പതിയെ ഒാണത്തിനായി ഒന്നിക്കുകയാണ്. മാസ്കും സാനിറ്റൈസറും കരുതലുമെല്ലാമാവുേമ്പാൾ ഒാണം നല്ലോണമാകാതെങ്ങിനെ? മുൻവർഷങ്ങളിലേപ്പോലെ ഒാഫറുകളുമായി ഉപഭോക്താക്കൾക്ക് മുന്നിൽ വാതിൽ തുറന്നിടുന്ന കച്ചവട സ്ഥാപനങ്ങൾ കോവിഡ് ജാഗ്രതയും സാമൂഹിക അകലവും സുരക്ഷ മുൻകരുതലുകളുമെല്ലാം ഉറപ്പുവരുത്താനും മുന്നിലുണ്ട്.
ഉണരാൻ വിപണി
കോവിഡ് ജാഗ്രത നിലനിൽക്കുേമ്പാഴും അത്തത്തിന് മുൻപേ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ സജീവമായി. വസ്ത്ര വിപണിയിലും ഗൃഹോപകരണ വിപണിയിലും ഉപഭോക്താക്കൾ എത്തിത്തുടങ്ങി. ഒാൺൈലൻ പഠനം നിലവിൽ വന്നതോടെ ഉണർവുണ്ടായ മൈാബൈൽ വിപണിയിൽ ഒാണക്കാലത്തും കച്ചവടം തകൃതിയാണ്. ഒാണത്തോടനുബന്ധിച്ച് കോവിഡ് ജാഗ്രത മുൻനിർത്തി ഷോപ്പിങ്ങിന് ജില്ല ഭരണകൂടം പ്രത്യേക മാനദണ്ഡങ്ങൾ നിർദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് 1000 ചതുരശ്ര അടിയുള്ള സ്ഥാപനത്തിൽ ഒരേ സമയം 15 പേർക്കാണു പ്രവേശനം. ചെറിയ കടകളുടെ വലുപ്പത്തിനനുസരിച്ച് ഒരേ സമയം അഞ്ച് മുതൽ 10 പേർക്ക് വരെ കയറാം. സ്ഥാപനങ്ങളിലെ ജീവനക്കാർക്കു രോഗലക്ഷണങ്ങളില്ലെന്ന് ഉറപ്പാക്കണമെന്നും ജീവനക്കാർ കൈയുറ ധരിക്കണമെന്നും നിർദേശമുണ്ട്. ഇതിനുപുറമെ കൈ കഴുകാനുള്ള സംവിധാനമടക്കം കോവിഡ് ജാഗ്രത മാനദണ്ഡങ്ങൾ വ്യാപാര സ്ഥാപനങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശം നൽകിക്കഴിഞ്ഞതായി ജില്ല ഭരണകൂടം വ്യക്തമാക്കി.
ഏകീകരിച്ച വിലയും ബുക്കിങ് സൗകര്യവും
ഒാണവിപണിയിലെ തിരക്ക് ഒഴിവാക്കാൻ ഇക്കുറി മൊത്തവിതരണകേന്ദ്രങ്ങളിലെ വിലയ്ക്ക് ചില്ലറ വിൽപ്പനശാലകളിലും ഉത്പന്നങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞ ദിവസം ജില്ല കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന വ്യാപാരികളുടെ ഓൺലൈൻ യോഗത്തിൽ തീരുമാനമായിരുന്നു. തിരക്കൊഴിവാക്കാൻ തുണിക്കടകളടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇത് കൂടുതൽ കടകളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.
ക്രമീകരണവുമായി പൊലീസും ആരോഗ്യവകുപ്പും
കച്ചവട സ്ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ പൊലീസും ആരോഗ്യവകുപ്പും ക്രമീകരണങ്ങളൊരുക്കും. ഇവരെ സഹായിക്കാൻ സിവിൽ ഡിഫൻസ് ടീം അംഗങ്ങളെയും രംഗത്തിറക്കാനാണ് അധികൃതർ ജില്ല ഭരണകൂടം പദ്ധതിയിടുന്നത്.
നഗരത്തിൽ വലിയങ്ങാടിയിൽ അടക്കം പ്രധാന റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ട്രാഫിക് പൊലീസിെൻറ സഹായം തേടും. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിപണിയിലേക്കെത്തുന്ന ഉൽപന്നങ്ങൾ ചെക്പോസ്റ്റുകളിൽ അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ അണുവിമുക്തമാക്കാനും അധികൃതർ പദ്ധതിയിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.