ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ ലാബിെൻറ സേവനം നവംബർ ഒന്ന് മുതൽ 24 മണിക്കൂറായി ഉയർത്തും. ഇതോടെ സമയ പരിധിയില്ലാതെ കോവിഡ് പരിശോധനക്കും സൗകര്യമാകും. ലാബിെൻറ പ്രവർത്തന സമയം കഴിഞ്ഞും രാത്രിയിലും അത്യാസന്ന നിലയിൽ ആശുപത്രിയിലെത്തിക്കുന്ന രോഗികളുടെ പരിശോധന ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. നിലവിൽ, ലാബിെൻറ പ്രവർത്തനം ഉച്ചവരെ മാത്രമാണ്. ഇത് കണക്കിലെടുത്താണ് 24 മണിക്കൂറും പ്രവർത്തിക്കും വിധം സമയം ക്രമീകരിച്ചത്.
ഇതിനായി കൂടുതൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാനും ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി തീരുമാനിച്ചു.
കോവിഡ് ബാധയെന്ന് സംശയിച്ച് രാത്രിയിൽ ആശുപത്രിയിലെത്തിക്കുന്ന മൃതദേഹങ്ങൾ പരിശോധന സൗകര്യങ്ങളുടെ അഭാവത്തിൽ മോർച്ചറിയിൽ സൂക്ഷിക്കേണ്ട സ്ഥിതിക്കും ഇതോടെ മാറ്റമുണ്ടാകും. ട്രൂനാറ്റ് പരിശോധന ഫലം ലഭിക്കുന്ന മുറക്ക് പിറ്റേന്ന് മാത്രമാണ് ബന്ധുക്കൾക്ക് മൃതദേഹം ലഭിക്കുന്നത്.
എക്സ്റേ, ഇ.സി.ജി യൂനിറ്റുകളുടെ പ്രവർത്തനവും 24 മണിക്കൂറായി വർധിപ്പിക്കാനും നടപടി സ്വീകരിച്ചുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.