Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightOttapalamchevron_rightഒ​റ്റ​പ്പാ​ലം...

ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി ലാ​ബ്​ ഇ​നി 24 മ​ണി​ക്കൂ​ർ

text_fields
bookmark_border
lab
cancel

ഒ​റ്റ​പ്പാ​ലം: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ലാ​ബിെൻറ സേ​വ​നം ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ 24 മ​ണി​ക്കൂ​റാ​യി ഉ​യ​ർ​ത്തും. ഇ​തോ​ടെ സ​മ​യ പ​രി​ധി​യി​ല്ലാ​തെ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കും സൗ​ക​ര്യ​മാ​കും. ലാ​ബിെൻറ പ്ര​വ​ർ​ത്ത​ന സ​മ​യം ക​ഴി​ഞ്ഞും രാ​ത്രി​യി​ലും അ​ത്യാ​സ​ന്ന നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന രോ​ഗി​ക​ളു​ടെ പ​രി​ശോ​ധ​ന ഏ​റെ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കു​ന്ന​താ​ണ്. നി​ല​വി​ൽ, ലാ​ബിെൻറ പ്ര​വ​ർ​ത്ത​നം ഉ​ച്ച​വ​രെ മാ​ത്ര​മാ​ണ്. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കും വി​ധം സ​മ​യം ക്ര​മീ​ക​രി​ച്ച​ത്.

ഇ​തി​നാ​യി കൂ​ടു​ത​ൽ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​നും ആ​ശു​പ​ത്രി മാ​നേ​ജ്മെൻറ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

കോ​വി​ഡ് ബാ​ധ​യെ​ന്ന് സം​ശ​യി​ച്ച് രാ​ത്രി​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ പ​രി​ശോ​ധ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ക്കേ​ണ്ട സ്ഥി​തി​ക്കും ഇ​തോ​ടെ മാ​റ്റ​മു​ണ്ടാ​കും. ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ക്കു​ന്ന മു​റ​ക്ക് പി​റ്റേ​ന്ന് മാ​ത്ര​മാ​ണ് ബ​ന്ധു​ക്ക​ൾ​ക്ക് മൃ​ത​ദേ​ഹം ല​ഭി​ക്കു​ന്ന​ത്.

എ​ക്സ്റേ, ഇ.​സി.​ജി യൂ​നി​റ്റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും 24 മ​ണി​ക്കൂ​റാ​യി വ​ർ​ധി​പ്പി​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hospitallab
News Summary - Hospital lab in Ottapalam is now open 24 hours a day
Next Story