ഒറ്റപ്പാലം: രണ്ട് പതിറ്റാണ്ട് മുന്നിൽ കണ്ട് സമഗ്ര വികസന പദ്ധതികൾ ഉൾപ്പെടുത്തി തയാറാക്കിയ ഒറ്റപ്പാലം നഗരസഭയുടെ മാസ്റ്റർ പ്ലാനിന് സർക്കാറിെൻറ പ്രസിദ്ധീകരണാനുമതി. ഇക്കാര്യം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിൽ പങ്കെടുത്ത ടൗൺ പ്ലാനിങ് വകുപ്പ് പ്രതിനിധികൾ പദ്ധതികൾ വിശദീകരിച്ചു. 2013-14 കാലയളവിൽ നാഷനൽ ട്രാൻസ്പോർട്ടേഷൻ ആൻഡ് റിസർച് സെൻററിെൻറ (നാറ്റ്പാക്) നേതൃത്വത്തിൽ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയതാണ് മാസ്റ്റർ പ്ലാൻ. ജില്ല നഗരാസൂത്രണ വിഭാഗത്തിെൻറ പരിശോധനയും പൂർത്തിയാക്കി. 2019 സെപ്റ്റംബർ 27ന് ചേർന്ന കൗൺസിലിെൻറ അംഗീകാരത്തോടെയാണ് സർക്കാറിന് സമർപ്പിച്ചത്. 2021 ജൂൺ 28നാണ് സർക്കാറിെൻറ പ്രസിദ്ധീകരണാനുമതി ലഭിച്ചത്. ജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും സ്വീകരിച്ച ശേഷമായിരിക്കും അന്തിമ മാസ്റ്റർ പ്ലാനിന് രൂപം നൽകുക.
പൊതുജനങ്ങളുടെ അറിവിലേക്കായി നഗരസഭയുടെ വെബ് സൈറ്റിൽ മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിക്കും. വാർഡുകൾതോറും അഭിപ്രായ ശേഖരണത്തിനായി പെട്ടികൾ സ്ഥാപിക്കാനും കൗൺസിൽ യോഗത്തിൽ തീരുമാനമായി. അഭിപ്രായങ്ങളും പരാതികളും നിർദേശങ്ങളും സമർപ്പിക്കാൻ സർക്കാർ അനുമതി ലഭിച്ചത് മുതൽ 60 ദിവസമാണ് അനുവദിച്ചിട്ടുള്ളത്. ഭേദഗതികൾ വരുത്തി ആഗസ്റ്റ് 28ന് മുമ്പ്് ഗസറ്റിൽ പ്രസിദ്ധീകരിക്കാനാണ് നിർദേശമെന്നും നഗരസഭ അധികൃതർ പറഞ്ഞു. ഇതിനായി ഒരു കമ്മിറ്റി രൂപവത്കരിക്കാനും ധാരണയായി.
വാണിജ്യ, വ്യവസായ, കാർഷിക, ജനവാസ മേഖലകളായി തിരിച്ച് വികസനം നടപ്പാക്കാനാണ് മാസ്റ്റർ പ്ലാൻ നിർദേശിക്കുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പുതിയ പാത, ചിൽഡ്രൻസ് പാർക്ക്, ആധുനിക അറവുശാല, ടൗൺ ഹാൾ, ലൈബ്രറി, ട്രക്ക് ഉൾെപ്പടെ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യങ്ങൾ തുടങ്ങി സമഗ്ര വികസന പദ്ധതികളാണ് മാസ്റ്റർ പ്ലാൻ മുന്നോട്ടുവെച്ചിട്ടുള്ളത്. നഗരസഭ അധ്യക്ഷ കെ. ജാനകി ദേവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടൗൺ പ്ലാനിങ് ഉദ്യോഗസ്ഥരായ കെ. പ്രദീപ്, കെ. രഞ്ജിത്ത്, എം. ശരത് ശങ്കർ, എ.എൻ. സുഭാഷ് എന്നിവരും കൗൺസിലർമാരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.