ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിലെ കാന്റീൻ അടച്ചതോടെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നം മുട്ടി. നവീകരണത്തിന്റെ പേരിൽ മൂന്നാഴ്ചയോളമായി അടഞ്ഞുകിടക്കുന്ന കാന്റീനിൽ നിർമാണ പ്രവൃത്തികളൊന്നും ആരംഭിച്ചിട്ടില്ല. കാന്റീനകത്ത് ടൈലുകൾ വിരിക്കാനായി നഗരസഭ നൽകിയ നോട്ടീസ് പ്രകാരമാണ് കഴിഞ്ഞമാസം 18ന് കരാറുകാരൻ അടച്ചുപൂട്ടിയത്. നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി ഒരാഴ്ചക്കകം തുറക്കുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാൽ നിർമാണ പ്രവർത്തികൾക്ക് ആവശ്യമായ എസ്റ്റിമേറ്റ് പോലും തായാറാക്കാതെയാണ് കാന്റീൻ അടച്ചുപൂട്ടാൻ നടത്തിപ്പുകാരന് നോട്ടീസ് നൽകിയതെന്ന ആരോപണവും ഉണ്ട്. ആശുപത്രി വളപ്പിലെ കാന്റീൻ അടച്ചതോടെ ചായക്കുപോലും വാഹനങ്ങൾ സദാസമയവും ചീറിപ്പായുന്ന ആശുപത്രിക്കുമുന്നിലെ പാത താണ്ടേണ്ട ഗതികേടിലാണ് രോഗികളുടെ കൂട്ടിരിപ്പുകാർ. നടത്തിപ്പുകാരന്റെ കാലാവധി കഴിയാൻ ഇനിയും കാലതാമസം ഉണ്ടെന്നിരിക്കെ എത്രയും വേഗം തുറന്ന് പ്രവർത്തിപ്പിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.