ഒറ്റപ്പാലം: താലൂക്ക് ആശുപത്രിക്ക് മുന്നിൽ 50 നാളുകളായി തുടർന്നുവന്ന തണ്ണീർ ഇനിയില്ല. ചുട്ടുപൊള്ളുന്ന വേനൽചൂടിൽ ആശുപത്രിയിലെത്തുന്ന രോഗികൾക്കും പൊതുജനങ്ങൾക്കും ആശ്വാസമായിരുന്ന ശീതളപാനീയ വിതരണമാണ് 50നാൾ പൂർത്തിയാക്കി അവസാനിപ്പിച്ചത്. അരിയൂർ തെക്കുംമുറി വായനശാലയുടെ നേതൃത്വത്തിലായിരുന്നു സൗജന്യ ദാഹ ജല വിതരണം. തണുപ്പിച്ച നാരങ്ങാവെള്ളം, സംഭാരം, തണ്ണിമത്തൻ എന്നിങ്ങനെ മുടക്കമില്ലാതെയായിരുന്നു വിതരണം. 44,500 പേർക്കാണ് ഇക്കാലയളവിൽ ശീതളപാനീയം വിതരണം ചെയ്തതെന്ന് വായനശാല ഭാരവാഹികൾ പറഞ്ഞു. 39 പേരിൽ നിന്നായി 1,30,000 രൂപ ഇതിലേക്ക് സംഭാവന ലഭിച്ചതായും ഇവർ പറഞ്ഞു. ശീതള പാനീയ വിതരണത്തിന്റെ സമാപനം താലൂക്ക് ലൈബ്രറി സെക്രട്ടറി സി. വിജയൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ. കരുണാകരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.പി. പ്രദീപ് കുമാർ, വാർഡ് കൗൺസിലർ പി. കല്യാണി, ഭരണ സമിതി അംഗങ്ങളായ എം.സി. രാമചന്ദ്രമേനോൻ, ഫ്രാൻസി പോൾ, കുടുംബശ്രീ എ.ഡി.എസ് എസ്. ശോഭന, ആശ വർക്കർ പി. ലത, മുസ്തഫ ഹാജി, പി. അഭിനവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.